Latest NewsNewsBusiness

പുരസ്കാര നിറവിൽ കേരള നോളജ് ഇക്കോണമി മിഷൻ

5 വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് കെ- ഡിസ്ക് പദ്ധതിയിടുന്നത്

കേരള നോളജ് ഇക്കോണമി മിഷനെ ഇത്തവണ തേടിയെത്തിയത് കേന്ദ്ര പുരസ്കാരം. കേന്ദ്രസർക്കാർ നൽകുന്ന ഡിജിറ്റൽ ഇന്ത്യ പ്ലാറ്റിനം പുരസ്കാരമാണ് കേരള നോളജ് ഇക്കോണമി മിഷൻ കരസ്ഥമാക്കിയത്. കെ- ഡിസ്കിന്റെ മുൻനിര പരിപാടിയായ കേരള നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടിലിനാണ് പുരസ്കാരം. 5 വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് കെ- ഡിസ്ക് പദ്ധതിയിടുന്നത്.

ഡിജിറ്റൽ ഗവേണൻസ് മെച്ചപ്പെടുത്തുന്നതിനും, ഡിജിറ്റൽ സേവനങ്ങളെ പരിപോഷിപ്പിക്കുന്നതിനും, പൗരന്മാരുടെ ഡിജിറ്റൽ ശാക്തീകരണത്തിനും, ഡിജിറ്റൽ ഇന്ത്യ ദർശനം നിറവേറ്റുന്നതിനുമായി ‘സ്റ്റാർട്ടപ്പുകളുമായി സഹകരിച്ചുള്ള ഡിജിറ്റൽ സംരംഭങ്ങൾ’ എന്ന വിഭാഗത്തിലാണ് അവാർഡ് നൽകിയത്. സാങ്കേതിക രംഗത്ത് മികച്ച പ്രകടനമാണ് കേരള നോളജ് എക്കോണമി മിഷൻ കാഴ്ചവെക്കുന്നത്.

Also Read: അബുദാബി വിമാനത്താവളത്തിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനത്തിനു തുടക്കം കുറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button