Latest NewsKeralaNews

ആഘോഷമായി മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്: പ്രതിപക്ഷ നേതാവും മന്ത്രിമാരും മതനേതാക്കളും പങ്കെടുത്തു

തിരുവനന്തപുരം: ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി ക്രിസ്മസ് വിരുന്ന് ഒരുക്കിയത്. മതനേതാക്കളും മന്ത്രിമാരും പ്രതിപക്ഷ നേതാവും സ്പീക്കറും എംഎൽഎമാരും ഉൾപ്പെടെയുള്ളവർ വിരുന്നിൽ പങ്കെടുത്തു.

Read Also: കുട്ടികളെയും രക്ഷകർത്താക്കളെയും ഫോണിൽ വിളിച്ച് ഭാവി നശിപ്പിക്കുമെന്ന് ഭീഷണി: ബൈജൂസിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ

കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ, ബസേലിയോസ് മാർതോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ, ഡോ തിയോഡേഷ്യസ് മാർതോമ മെത്രാപ്പോലീത്ത, ആർച്ച്ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ, ജോസഫ് മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, സിറിൾ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത, അത്തനാസിയോസ് യോഹൻ മെത്രാപ്പൊലീത്ത, മാർ മാത്യു അറയ്ക്കൽ, വെള്ളാപ്പള്ളി നടേശൻ, ഡോ വി പി സുഹൈബ് മൗലവി, ഗോകുലം ഗോപാലൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പ്രൊഫ കെ വി തോമസ്, പ്രൊഫ പി ജെ കുര്യൻ, സ്വാമി ശുഭാംഗാനന്ദ, കടന്നപ്പള്ളി രാമചന്ദ്രൻ, വി കെ മാത്യൂസ്, ജസ്റ്റിസുമാരായ ബെഞ്ചമിൻ കോശി, സിറിയക് ജോസഫ്, ആന്റണി ഡൊമിനിക്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ഡോ ആർ ബിന്ദു, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, പി രാജീവ്, വി ശിവൻകുട്ടി, വി എൻ വാസവൻ, വീണാ ജോർജ്, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മേയർ ആര്യ രാജേന്ദ്രൻ, മാത്യു ടി തോമസ് എം എൽ എ, എം വി ശ്രേയാംസ് കുമാർ, ചീഫ് സെക്രട്ടറി ഡോ വി പി ജോയ്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ വി കെ രാമചന്ദ്രൻ തുടങ്ങി നിരവധി പ്രമുഖർ വിരുന്നിനെത്തി.

Read Also: വായ്പാ തിരിച്ചടവിൽ മനപ്പൂർവം വീഴ്ച വരുത്തിയ കമ്പനികൾ നൽകേണ്ടത് കോടികൾ, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button