ലണ്ടന്‍: യു.കെയിലേയ്ക്ക് പോകാനാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത, സന്ദര്‍ശക വിസ വെറും 15 ദിവസത്തിനുള്ളില്‍ ലഭിക്കും. ഇന്ത്യയില്‍ നിന്നു ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വിസ ഇനി 15 പ്രവര്‍ത്തി ദിവങ്ങള്ക്കുള്ളില് ലഭിക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്സ് എല്ലിസിസ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ എതാനും ആഴ്ചകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള വിസാ പ്രോസസിങ്ങില്‍ പരാതികളും ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ട്വിറ്ററിലൂടെയാണു ഹൈക്കമ്മീഷണര്‍ വിഡിയോ സന്ദേശം പങ്കുവച്ചത്.
Read Also: ബഫർസോണിൽ ആശങ്ക വേണ്ട: ജനങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുമെന്ന് സിപിഎം
സ്റ്റുഡന്റ് വീസയ്ക്കടക്കം നിരവധി ഇന്ത്യക്കാര്‍ അപേക്ഷ നല്കി കാത്തിരിക്കുന്നതിനിടയിലാണ് ഇത്തരം ഒരു സന്തോഷ വാര്‍ത്ത ബ്രിട്ടന് പങ്കുവച്ചത്. ബിസിനസ് യാത്ര, അവധിയാഘോഷം, കുടുംബത്തെ കാണാനും സുഹൃത്തുക്കളെ കാണാനുമുള്‍പ്പെടെയുള്ള വിസാ അപേക്ഷകളില്‍ ഇനി കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. വിസാ പ്രോസസിങ് കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമാക്കുമെന്ന് രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ബ്രിട്ടന് പ്രഖ്യാപിച്ചിരുന്നു.
Post Your Comments