Latest NewsNewsFootballSports

36 വർഷങ്ങൾക്ക് ശേഷം ലോകകപ്പിൽ മുത്തമിട്ട് അർജന്റീന

ഇരട്ട പ്രഹരമേൽപ്പിച്ചാണ് എംബാപ്പെ ഫ്രാൻസിനെ ഒപ്പമെത്തിച്ചത്

36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കിരീടം നേടിയെടുത്ത് അർജന്റീന. 1990- ലും 2014- ലും ഭാഗ്യപരീക്ഷണങ്ങൾ നേരിട്ട അർജന്റീനയ്ക്ക് ലോകകപ്പ് നഷ്ടമാവുകയായിരുന്നു. അതും ഫുട്ബോളിന്റെ മിശിഹ ലയണൽ മെസിയുടെ മികവിൽ. ഇത്തവണ വണ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 നാണ് അർജന്റീന ഫ്രാൻസിനെ മറികടന്നത്. 1978- ലും 1986- ലുമാണ് അർജന്റീന ലോകകപ്പ് നേടിയത്. 1978- ൽ മരിയോ കെംപസിലൂടെയും, 1986- ൽ ഡീഗോ മറഡോണയിലൂടെയുമാണ് അർജന്റീന ലോക കിരീടം നേടിയെടുത്തത്.

കളിയുടെ തുടക്കം മുതൽ തന്നെ മേധാവിത്വം പുലർത്തിയത് അർജന്റീനയാണ്. എന്നാൽ, രണ്ടാം പകുതിയിൽ ഫ്രാൻസിന്റെ ഗംഭീര തിരിച്ചുവരവാണ് അർജന്റീന നേരിട്ടത്. കീലിയൻ എംബാപ്പെയുടെ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിൽ ഫ്രാൻസ് പിടിമുറുക്കി. ഇരട്ട പ്രഹരമേൽപ്പിച്ചാണ് എംബാപ്പെ ഫ്രാൻസിനെ ഒപ്പമെത്തിച്ചത്. ഫ്രാൻസിന്‍റെ തിരിച്ചുവരവ് അർജന്‍റീനയെ മാനസികമായി തളർത്തി. അവർ കളിയിലും പിന്നോട്ടുപോയി. ഒരുവിധത്തിൽ നിശ്ചിതസമയം കഴിച്ചുകൂട്ടുകയായിരുന്നു അർജന്‍റീന.

Also Read: ഷുഗറിനെ പിടിച്ചു കെട്ടും: ബ്രേക്ക്ഫാസ്റ്റിന് ഈ റൊട്ടി തയ്യാറാക്കാം

മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് വഴി മാറിയപ്പോൾ, ആകാംക്ഷയോടെയാണ് ലോകം ഖത്തറിലേക്ക് ഉറ്റുനോക്കിയത്. ആദ്യ കിക്ക് എംബാപ്പെ ഗോളാക്കിയെങ്കിലും തുടർന്നുള്ള കിക്ക് തടുത്തിട്ട് എമിലിയാനോ, അർജന്‍റീനയ്ക്ക് മേധാവിത്വം നൽകി. മൂന്നാമത്തെ കിക്ക് ഫ്രഞ്ച് താരം പുറത്തേക്ക് അടിച്ചുകളഞ്ഞതോടെ മത്സരത്തിൽ അർജന്‍റീന വിജയമുറപ്പിക്കുകയായിരുന്നു. നാലമത്തെ കിക്ക് ഫ്രഞ്ച് താരം കോലോ മൌനി ലക്ഷ്യം കണ്ടെങ്കിലും തൊട്ടടുത്ത കിക്കെടുത്ത മോണ്ടിയാലിന് പിഴച്ചില്ല. ഇതോടെ, 2022- ൽ ലയണൽ മെസിയിലൂടെ ലോകകപ്പ് കിരീടം അർജന്റീന തിരിച്ചുപിടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button