ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച പാകിസ്ഥാന്‍ വിദേശകാര്യ വകുപ്പ് മന്ത്രി ബിലാവല്‍ ഭൂട്ടോയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍.
അന്താരാഷ്ട്ര വിഷയങ്ങളില്‍ രാജ്യം ഒരുമിച്ച് നില്‍ക്കണം. രാജ്യത്തിന്റെ ആത്മാഭിമാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വരുമ്പോള്‍, ഇന്ത്യ എന്താണെന്ന് ശത്രുക്കള്‍ മനസ്സിലാക്കിയിരിക്കുന്നത് നല്ലതായിരിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളെ അപലപിച്ച കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭഗേലിന്റെ പ്രതികരണവും ശശി തരൂര്‍ പങ്കുവെച്ചിട്ടുണ്ട്. രാഷ്ട്രീയപരമായി നമ്മള്‍ വ്യത്യസ്ത ആശയങ്ങള്‍ ഉള്ളവരായിരിക്കാം. എന്നാല്‍ ഇന്ത്യ നമ്മുടെ രാജ്യവും മോദി നമ്മുടെ പ്രധാനമന്ത്രിയുമാണ് എന്ന കാര്യം നമ്മള്‍ മറക്കരുതെന്നായിരുന്നു ഭൂപേഷ് ഭഗേലിന്റെ പ്രതികരണം.
ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയില്‍ നിന്നും ശക്തമായ പ്രതിഷേധം ഏറ്റുവാങ്ങിയ ശേഷമായിരുന്നു ബിലാവല്‍ ഭൂട്ടോ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. ബിലാവല്‍ കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിച്ചപ്പോള്‍, വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കര്‍ ശക്തമായ മറുപടി നല്‍കി. ലാദന് അഭയം നല്‍കിയവര്‍ക്ക് അന്താരാഷ്ട്ര വേദിയില്‍ വേദമോതാന്‍ അവകാശമില്ലെന്നായിരുന്നു ജയ്ശങ്കറുടെ മറുപടി.
Post Your Comments