ന്യൂഡല്‍ഹി: കുപ്പിവെള്ളത്തിന് വിപണി വിലയേക്കാള്‍ അഞ്ച് രൂപ കൂടുതല്‍ ഈടാക്കി. അധികത്തുക ഈടാക്കിയ കാറ്ററിങ് കോണ്‍ട്രാക്ടര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് റെയില്‍വേ. അംബാല റെയില്‍വേ ഡിവിഷനാണ് നടപടി സ്വീകരിച്ചത്. ട്രെയിന്‍ യാത്രക്കാരന്‍ സംഭവത്തെ കുറിച്ച് ട്വിറ്ററിലൂടെ പരാതി അറിയിച്ചതിനെ തുടര്‍ന്നാണ് റെയില്‍വേ നടപടി സ്വീകരിച്ചത്.
read also:ബഫർസോണിൽ ആശങ്ക വേണ്ട: ജനങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുമെന്ന് സിപിഎം
ശിവറാം ഭട്ട് എന്ന യാത്രക്കാരനാണ് പരാതിയുമായി രംഗത്തെത്തിയത്. ചണ്ഡിഗഢില്‍ നിന്ന് ഷാജഹാന്‍പുരിലേക്ക് ലഖ്നൗ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് വെള്ളത്തിനായി അധികത്തുക നല്‍കേണ്ടി വന്നത്. കുപ്പിയുടെ മുകളില്‍ 15 രൂപയാണ് നല്‍കിയത്. എന്നാല്‍ 20 രൂപയാണ് വില്‍പനക്കാരന്‍ ഈടാക്കിയത്. സംഭവത്തിന്റെ വീഡിയോ ഉള്‍പ്പെടെയാണ് ശിവറാം സംഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്തത്.
എന്നാല്‍, വില്‍പനക്കാരനെ അറസ്റ്റ് ചെയ്തതായും വില്‍പനക്കായി അനുവദിച്ച ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിച്ചതായും നോര്‍തേണ്‍ റെയില്‍വേ അറിയിച്ചു. ട്രെയിനുകളിലെ അനധികൃത വില്‍പനയും അധികവില ഈടാക്കലും നിയന്ത്രിക്കാന്‍ ടിക്കറ്റ് പരിശോധകര്‍ക്കും സി.എം.ഐമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും അംബാല റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
Post Your Comments