KeralaLatest NewsNews

പുരയിടമോ കൃഷിയിടമോ ബഫർസോണിൽ ഉൾപ്പെടുന്ന അവസ്ഥ ഉണ്ടാവില്ല: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പുരയിടമോ കൃഷിയിടമോ ബഫർസോണിൽ ഉൾപ്പെടുന്ന അവസ്ഥ ഉണ്ടാവില്ലെന്ന് ഉറപ്പു നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ സോൺ പ്രഖ്യാപിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഭീകരതക്കെതിരെ നടപടി ശക്തമാക്കി കേന്ദ്ര സർക്കാർ: കശ്മീരിൽ ഭീകരാക്രമണങ്ങളിൽ 168% കുറവ് രേഖപ്പെടുത്തിയതായി കേന്ദ്രമന്ത്രി

സമരം നടത്താനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം വിശദമാക്കി. ബഫർസോണിൽ ഉപഗ്രഹ സർവ്വേ റിപ്പോർട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളുള്ള ഫീൽഡ് സർവ്വേ റിപ്പോർട്ടും സുപ്രീംകോടതിയിൽ സമർപ്പിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്.

ബഫർസോൺ കേസ് സുപ്രീംകോടതി ജനുവരി ആദ്യവാരമാണ് പരിഗണിക്കുന്നത്. ജൂൺ മൂന്നിലെ ഉത്തരവ് പ്രകാരം ഉപഗ്രഹ സർവ്വേ റിപ്പോർട്ട് നൽകാനുളള സമയപരിധി ഈ മാസം തീരുകയാണ്. ബഫർസോണിനെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

Read Also: ‘ലോകകപ്പ് ട്രോഫിയോടൊപ്പം തിളങ്ങി നിൽക്കുന്നത് എന്റെ ട്രോഫിയാണ്, യഥാർത്ഥ ട്രോഫി എന്റെ കയ്യിലാണ്’: രൺവീർ സിങ്

shortlink

Related Articles

Post Your Comments

Related Articles


Back to top button