ടോക്കിയോ: ദേശീയ സുരക്ഷ നയത്തില്‍ കാതലായ മാറ്റത്തിന് ഒരുങ്ങി ജപ്പാന്‍. ശത്രു ആക്രമണങ്ങളെ തടയാന്‍ പ്രത്യാക്രമണ ശേഷി ആര്‍ജിക്കുന്നതിലേക്ക് കൂടുതല്‍ അടുത്തിരിക്കുകയാണ് രാജ്യം. ചൈന, ഉത്തര കൊറിയ, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഭീഷണിയില്‍ നിന്ന് സ്വയം രക്ഷിക്കുന്നതിന് പ്രതിരോധം മെച്ചപ്പെടുത്താനും ചെലവ് ഇരട്ടിയാക്കാനുള്ള തീരുമാനങ്ങളാണ് പുതിയ നയത്തില്‍ ഉള്‍പ്പെടുന്നത്.
Read Also: ‘കൂ’വിന്റെ ട്വിറ്റർ അക്കൗണ്ടിന് പൂട്ടിട്ട് ഇലോൺ മസ്ക്, കാരണം ഇതാണ്
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജപ്പാന്റെ സ്വയം പ്രതിരോധ നയത്തില്‍ ചരിത്രപരമായ മാറ്റമാണ് പുതിയ തന്ത്രം രേഖപ്പെടുത്തുന്നത്. 10 വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ രാജ്യത്തിനെതിരായ അധിനിവേശത്തെ തടസ്സപ്പെടുത്താനും പരാജയപ്പെടുത്താനുമുള്ള കഴിവുകള്‍ കൈവരിക്കാന്‍ ആണ് ജപ്പാന്‍ ലക്ഷ്യമിടുന്നത്. 1956 ലെ സര്‍ക്കാര്‍ നയത്തിന് വിപരീതമാണ് പുതിയ നീക്കം.
ശത്രുവിനെ ആക്രമിക്കുക എന്ന ആശയത്തെ ഭരണഘടനാപരമായ അവസാന പ്രതിരോധമായി മാത്രം അംഗീകരിക്കുകയും ചെയ്തിരുന്നതാണ് മുന്‍പത്തെ നയം. എന്നാല്‍ തങ്ങള്‍ക്കെതിരായ മിസൈല്‍ ആക്രമണങ്ങള്‍ വലിയ ഭീഷണി ആയി മാറിയെന്നും നിലവിലെ മിസൈല്‍ പ്രതിരോധ സംവിധാനം അപര്യാപ്തമാണെന്നും ജപ്പാന്‍ പറയുന്നു. ഈ വര്‍ഷം മാത്രം 30-ലധികം തവണ ഉത്തര കൊറിയ മിസൈലുകള്‍ വിക്ഷേപിട്ടുണ്ട്.
ചൈന തെക്കന്‍ ജാപ്പനീസ് ദ്വീപുകള്‍ക്ക് സമീപത്തേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിടുകയും ചെയ്തിരുന്നു. അതിനാല്‍ ആസന്നമായ ശത്രു ആക്രമണത്തെ പ്രതിരോധിക്കാന്‍ പ്രത്യാക്രമണ ശേഷി കൈവരിക്കുന്നത് ഭരണഘടനാപരമാണ് എന്നാണ് ജപ്പാന്‍ പറയുന്നത്.
Post Your Comments