ബൈക്ക് പ്രേമികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് യമഹ. എൺപതുകളുടെയും തൊണ്ണൂറുകളുടെയും യുവഹൃദയങ്ങൾ കീഴടക്കിയ യമഹ ആർഎക്സ് 100 ബൈക്കുകളാണ് തിരിച്ചുവരവിന്റെ സൂചനകൾ നൽകിയിരിക്കുന്നത്. ആദ്യ കാലങ്ങളിൽ ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്യുകയും, ഇന്ത്യയിൽ അസംബിൾ ചെയ്തുമായിരുന്നു വിൽപ്പന നടത്തിയിരുന്നത്.
1996 മാർച്ചിലാണ് യമഹ ആർഎക്സ് 100 ബൈക്കുകളുടെ ഉൽപ്പാദനം ഇന്ത്യയിൽ അവസാനിപ്പിച്ചത്. മലിനീകരണ നിയന്ത്രണ നിയമങ്ങൾ കർശനമാക്കിയതാണ് ഉൽപ്പാദനം അവസാനിപ്പിക്കാൻ കാരണമായത്. ആർഎക്സ് 100 തിരിച്ചുവരവ് നടത്തുമ്പോൾ ഡിസൈനിലും മാറ്റങ്ങൾ വരുത്താൻ യമഹ പദ്ധതിയിടുന്നുണ്ട്. 100 സിസി എൻജിനു പകരം ശേഷി കൂടിയ എൻജിനുകളാണ് നൽകാൻ സാധ്യത. ആർഎക്സ് 100 ന്റെ പെർഫോമൻസ്, സൗണ്ട്, ഡിസൈൻ എന്നിവയാണ് മറ്റു മോഡലുകളിൽ നിന്നും ഇവയെ വ്യത്യസ്ഥമാക്കിയത്.
Also Read: സംസ്ഥാനത്ത് ബിയറിനും വൈനിനും കുത്തനെ വില വര്‍ദ്ധിപ്പിച്ചു, പുതുക്കിയ വില ഇന്ന് മുതല്‍
Post Your Comments