NewsBeauty & Style

ശൈത്യകാലത്തെ ചർമ്മ വരൾച്ച തടയാം, ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ

കറ്റാർവാഴയിൽ ആന്റി- ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്

ശൈത്യകാലത്ത് സാധാരണയായി ചർമ്മം വരണ്ടുണങ്ങാറുണ്ട്. കൂടാതെ, മുഖക്കുരുവും വർദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അടഞ്ഞ സുഷിരങ്ങൾ, ചർമ്മത്തിലെ അധിക എണ്ണ, മോശ ഭക്ഷണശീലങ്ങൾ എന്നിവയാണ് മുഖക്കുരു വർദ്ധിക്കാനുള്ള പ്രധാന കാരണം. ശൈത്യകാലത്ത് മുഖക്കുരു അകറ്റാൻ വീടുകളിൽ തന്നെ പരീക്ഷിക്കാവുന്ന ഒട്ടനവധി വീട്ടുവൈദ്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.

മുഖക്കുരുവിനെയും, മുഖക്കുരു മൂലം ഉണ്ടാകുന്ന കറുത്ത പാടുകളെയും അകറ്റാൻ മികച്ച ഒറ്റമൂലിയാണ് കറ്റാർവാഴ. കറ്റാർവാഴയിൽ ആന്റി- ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസേന പുരട്ടുന്നത് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും.

Also Read: അര്‍ജന്റീനയെ തോല്‍പിച്ചാല്‍ ‘ സെക്‌സ് സൗജന്യം’: വാഗ്ദാനവുമായി ലൈംഗിക തൊഴിലാളികൾ

ശരീരത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാൻ മികച്ച ഓപ്ഷനാണ് തൈര്. ഇവയിൽ അടങ്ങിയിരിക്കുന്ന ലാറ്റിക് കോറോസിവ് ഘടകങ്ങളാണ് മൃതകോശങ്ങളെ നീക്കം ചെയ്യുന്നത്. തൈര് പതിവായി കഴിക്കുന്നത് ചർമ്മത്തിന് വളരെ നല്ലതാണ്.

ചർമ്മത്തിലെ അമിത എണ്ണമയം ഇല്ലാതാക്കാൻ ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ് മഞ്ഞൾ. മഞ്ഞൾ ചേർത്തുള്ള ഫെയ്സ് പാക്കുകൾ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഉപയോഗിക്കുന്നത് മുഖക്കുരു അകറ്റുന്നതിനോടൊപ്പം, മുഖകാന്തിയും വർദ്ധിപ്പിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button