NewsHealth & Fitness

പ്രമേഹരോഗികൾക്ക് ഡയറ്റിൽ ബ്ലാക്ക് റൈസ് ഉൾപ്പെടുത്താം, ഗുണങ്ങൾ ഇവയാണ്

പ്രോട്ടീൻ, ഫൈബർ, അയേൺ തുടങ്ങി ഒട്ടനവധി ഘടകങ്ങളാണ് ബ്ലാക്ക് റൈസിൽ അടങ്ങിയിട്ടുള്ളത്

ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ പ്രമേഹരോഗികൾ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. അന്നജത്തിന്റെ മികച്ച കലവറയാണ് വെളുത്ത അരി. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാൻ കാരണമാകും. എന്നാൽ, പ്രമേഹ രോഗികൾക്കുളള മികച്ച ഭക്ഷണമാണ് പർപ്പിൾ റൈസ് അഥവാ, ബ്ലാക്ക് റൈസ്. ഇവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

പ്രോട്ടീൻ, ഫൈബർ, അയേൺ തുടങ്ങി ഒട്ടനവധി ഘടകങ്ങളാണ് ബ്ലാക്ക് റൈസിൽ അടങ്ങിയിട്ടുള്ളത്. ഉയർന്ന അളവിൽ മെഗ്നീഷ്യം അടങ്ങിയതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഹൃദ്രോഗത്തെ അകറ്റാനും ബ്ലാക്ക് റൈസ് വളരെ നല്ലതാണ്.

Also Read: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: മുഖ്യപ്രതിയും ഇടനിലക്കാരിയുമായ ദിവ്യ നായർ കസ്റ്റഡിയിൽ

വൈറ്റ് റൈസിനെ അപേക്ഷിച്ച് ബ്ലാക്ക് റൈസിൽ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. അന്നജം കുറവാണെങ്കിലും, ബ്ലാക്ക് റൈസ് വളരെ സാവധാനത്തിൽ മാത്രമാണ് ദഹിക്കുക. ഇത് ഏറെ നേരം വയറു നിറഞ്ഞതായി തോന്നിക്കുകയും, വിശപ്പിനെ അകറ്റുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button