രാജ്യത്ത് സഹകരണത്തിനൊരുക്കി പ്രമുഖ കമ്പനികളായ മെഡിക്സ് ഗ്ലോബലും എംപവറും. ഇന്ത്യയിൽ വിവിധ തരത്തിലുള്ള മാനസികാരോഗ്യ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആദിത്യ ബിർള ഫൗണ്ടേഷൻ ഗ്രൂപ്പിന്റെ സംരംഭമായ എംപവറുമായി മെഡിക്സ് ഗ്ലോബൽ സഹകരിക്കുന്നത്. പ്രധാനമായും മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവർക്ക് കൗൺസിലിംഗ്, മെന്റർഷിപ്പ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഇൻഷുറൻസ് രംഗത്ത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാനും ഇരുകമ്പനികളുടെ സഹകരണത്തിലൂടെ കഴിയുന്നതാണ്. ഇൻഷുറൻസ്, കോർപ്പറേറ്റ് തൊഴിലുടമകൾ, മറ്റു പങ്കാളികൾ, എംപവർ ക്ലിനിക്കുകളിലേക്കുള്ള പ്രവേശനം, വെർച്വൽ മാനസികാരോഗ്യ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന സേവനങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ഉപഭോക്താക്കൾ, പങ്കാളികൾ എന്നിവർക്കും ഇതുവഴി മികച്ച സഹകരണം ഉറപ്പുവരുത്താൻ കഴിയുന്നതാണ്.
Also Read: പത്തനംതിട്ടയില്‍ മൊഴി എടുക്കാൻ വിളിച്ചു വരുത്തിയ യുവാവിനെ പൊലീസ് മർദിച്ചതായി പരാതി
Post Your Comments