വിജയവാഡ : വിവാഹമോചനം നേടാനായി ഭര്‍ത്താവ് എച്ച്ഐവി അണുബാധയുള്ള രക്തം കുത്തിവെച്ചതായി പരാതി. ആന്ധ്രാ പ്രദേശിലെ വിജയവാഡയിലാണ് സംഭവം. യുവതിയുടെ പരാതിയില്‍ 40 കാരനായ ഭര്‍ത്താവിനെ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുവൈദ്യന്റെ സഹായത്തോടെയാണ് ഭര്‍ത്താവ് ഈ ക്രൂരത ചെയ്തത് എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
Read Also:വിപണിയിൽ ഇനി മത്സരം കടുക്കും, ‘ഇൻഡിപെൻഡൻസ്’ ബ്രാൻഡുമായി റിലയൻസ്
എച്ച്ഐവി ബാധിതയാണെന്ന് കാണിച്ച് വിവാഹമോചനം നേടാനായിരുന്നു ഇയാളുടെ ശ്രമം. അടുത്തിടെ ആരോഗ്യം മെച്ചപ്പെടാനായി യുവതിയെ ഭര്‍ത്താവ് നാട്ടുവൈദ്യന്റെയടുത്ത് കൊണ്ടുപോയിരുന്നു. അവിടെ നിന്നും കുത്തിവെപ്പും നടത്തി. ഇതുവഴിയാണ് ശരീരത്തിലേക്ക് എച്ച്ഐവി അണുബാധ പ്രവേശിച്ചത് എന്ന് യുവതി ആരോപിച്ചു. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ എച്ച്ഐവി രോഗബാധിതയാണെന്ന വിവരം അറിയുന്നത്.
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ നിരന്തരം ഭാര്യയുമായി വഴക്കിടുമായിരുന്നു. ആണ്‍ കുഞ്ഞിനെ ഗര്‍ഭം ധരിക്കണമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുമായിരുന്നു. മറ്റൊരു യുവതിയുമായി ഭര്‍ത്താവിന് രഹസ്യ ബന്ധമുണ്ടെന്നും അതിനാലാണ് താനുമായി വേര്‍പിരിയുന്നത് എന്നും യുവതി പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Post Your Comments