പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് നമ്മുടെ കഴുത്തിലുള്ള ടോൺസിൽസിന് ഉണ്ടാകുന്ന അണുബാധ. ബാക്ടീരിയ, വൈറസ് എന്നിവ കാരണം ടോൺസിൽസിന് ഉണ്ടാകുന്ന അണുബാധയാണ് ടോൺസിലൈറ്റിസ്. ശരീരത്തിലെത്തുന്ന അണുക്കളെ ആദ്യം നശിപ്പിക്കാനുള്ള കഴിവ് ടോൺസിലുകൾക്ക് ഉണ്ട്. എന്നാൽ, ഈ അണുക്കളെ നശിപ്പിക്കാൻ സാധിക്കാതെ വരുമ്പോഴാണ് ടോൺസിലൈറ്റിസ് ഉണ്ടാകുന്നത്. മുതിർന്നവരെക്കാളും കുട്ടികളെയാണ് ടോൺസിലൈറ്റിസ് പിടികൂടാറുള്ളത്. ടോൺസിലൈറ്റിസ് എളുപ്പത്തിൽ അകറ്റാനുള്ള ഒറ്റമൂലികളെ കുറിച്ച് പരിചയപ്പെടാം.
അൽപം തുളസിയില എടുത്തതിനുശേഷം അവ വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ഈ വെള്ളം ഇടവിട്ട് കുടിക്കുന്നത് ടോൺസിലൈറ്റിസ് മാറാൻ സഹായിക്കും. ഒട്ടനവധി ഔഷധഗുണങ്ങളാണ് തുളസിയിലയിൽ അടങ്ങിയിട്ടുള്ളത്.
Also Read: മഞ്ഞുകാലത്ത് ഹൃദയാഘാത സാധ്യത വര്‍ധിക്കുന്നുവോ?
ടോൺസിലൈറ്റിസ് മാറ്റാനുള്ള ഫലപ്രദമായ ഒറ്റമൂലികളിൽ ഒന്നാണ് മുയൽച്ചെവിയൻ. ഈ ചെടി വേരോടെ പിഴുതെടുത്തതിനുശേഷം, നന്നായി അരയ്ക്കുക. ശേഷം തൊണ്ടയിൽ പുരട്ടുന്നത് ടോൺസിലൈറ്റിസ് അകറ്റാനും, അസഹ്യമായ തൊണ്ടവേദന ഇല്ലാതാക്കാനും സഹായിക്കും.
മുയൽച്ചെവിയൻ ചെടി അരച്ചെടുത്തതിനു ശേഷം അതിന്റെ നീര് പിഴിഞ്ഞെടുക്കുക. ഇതിലേക്ക് അൽപം കുമ്പളങ്ങാനീര് ചേർത്ത് കഴിച്ചാൽ ടോൺസിലൈറ്റിസിന് ഉടനടി പരിഹാരം കാണാൻ സാധിക്കും.
Post Your Comments