ആഭ്യന്തര സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 461 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,338- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 146 പോയിന്റ് നേട്ടത്തിൽ 18,269- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ, മിഡ്ക്യാപ് സൂചിക 1.4 ശതമാനവും, സ്മോൾക്യാപ് സൂചിക 0.9 ശതമാനവും നഷ്ടം നേരിട്ടു.
സെൻസെക്സിൽ ഇന്ന് അൾട്രാടെക് സിമന്റ്, പവർഗ്രിഡ്, ടൈറ്റൻ, ടിസിഎസ്, എസ്ബിഐ, ഏഷ്യൻ പെയിന്റ്സ്, എം ആൻഡ് എം, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങിയവയുടെ ഓഹരികൾക്ക് മങ്ങലേറ്റു. അതേസമയം, നിഫ്റ്റിയിൽ അദാനി പോർട്ട്സ്, ബിപിസിഎൽ, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയവയുടെ ഓഹരികളും ഇടിഞ്ഞു.
Also Read: ആഭ്യന്തര അസംസ്കൃത എണ്ണയുടെ വിൻഡ് ഫാൾ ടാക്സ് വെട്ടിച്ചുരുക്കി, പുതുക്കിയ നിരക്കുകൾ അറിയാം
ബെഞ്ച്മാർക്ക് സൂചികകളിൽ ഇന്ന് ടാറ്റാ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ്, ടാറ്റാ സ്റ്റീൽ തുടങ്ങിയവയാണ് നേട്ടം കൈവരിച്ചത്. യുഎസിലും യൂറോ മേഖലയിലും നിലനിൽക്കുന്ന മാന്ദ്യ ഭീതിയാണ് ഓഹരി വിപണിയെ തളർത്തിയത്.
Post Your Comments