MollywoodLatest NewsCinemaNews

എന്റെ ജാതകത്തില്‍ ജയിലില്‍ കിടക്കണമെന്ന് ഉണ്ടായിരുന്നു, അങ്ങനെയാണ് ജയിലിലായത്: ശാലു മേനോന്‍

ജീവിതത്തിൽ താൻ നേരിട്ട വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തി നടി ശാലു മേനോന്‍. തന്റെ ജാതകത്തില്‍ ജയിലില്‍ കിടക്കണമെന്ന് ഉണ്ടായിരുന്നു എന്നും അങ്ങനെയാണ് ജയിലിലായതെന്നും ശാലു മേനോന്‍ പറഞ്ഞു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ദൈവത്തിന്റെ ശക്തി തനിക്കുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

‘ഞാന്‍ അങ്ങനൊന്നും ശ്രദ്ധിക്കാറില്ല. ഹോട്ടെന്ന് പറയുന്നു, ക്ലിപ് എന്ന് പറയുന്നു. ഓരോരുത്തര്‍ അങ്ങനെ എന്തൊക്കെ പറയുന്നു. അതിനാല്‍ അതൊന്നും കാര്യമാക്കുന്നില്ല. ഇന്ന് മോര്‍ഫിംഗിലൂടെ എന്തൊക്കെയാണ് ചെയ്യാന്‍ പറ്റാത്തതായുള്ളത്. ഞാന്‍ അതിനെ അങ്ങനെയാണ് കാണുന്നത്. നമ്മള്‍ക്കറിയാമല്ലോ, ഇത് നമ്മളുടെത് അല്ലെന്ന്.

‘ഇതൊക്കെ ചെയ്യുന്നവര്‍ അവരുടെ തൊഴിലായി ചെയ്യുന്നുവെന്നേ കാണുന്നുള്ളൂ. അതിനൊന്നും വലിയ പ്രാധാന്യം കൊടുക്കാറില്ല, ‘ഓ വന്നോ, വന്നിട്ട് പൊക്കോട്ടോ’ എന്നാണ് പറയാറുള്ളത്. ഇതൊക്കെ വന്ന സമയത്ത് തന്നെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. ഫോട്ടോസും വീഡിയോസുമൊക്കെ ഞാന്‍ ആദ്യം തന്നെ കണ്ടിരുന്നു. കണ്ടു എന്നല്ലാതെ പിന്നെ അതൊന്നും ശ്രദ്ധിച്ചില്ല’.

Read Also:- ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവം; കണ്ണൂര്‍ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ സെല്ലിന് പുറത്ത് ഇറക്കരുതെന്ന് നിർദ്ദേശം

‘ദൈവത്തിന്റെ ശക്തി എനിക്കുണ്ട്. തളരാതെ തന്നെ പിടിച്ചു നിര്‍ത്തുന്ന ഒന്നുണ്ട്. എന്റെ ജാതകത്തില്‍ ജയിലില്‍ കിടക്കണമെന്ന് ഉണ്ടായിരുന്നു. അങ്ങനെയാണ് ജയിലിലായത്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല’ ശാലു മേനോന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button