തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2021 ലെ അക്ഷയ ഊർജ്ജ സംരക്ഷണ പുരസ്കാരം കരസ്ഥമാക്കി പവിഴം ഗ്രൂപ്പ്. ഉമിയിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന അത്യാധുനിക രീതിയാണ് പവിഴം ഗ്രൂപ്പ് വികസിപ്പിച്ചെടുത്തത്. ഈ കണ്ടുപിടിത്തമാണ് പവിഴം ഗ്രൂപ്പിനെ പുരസ്കാരത്തിന് അർഹരാക്കിയത്. അരിയുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും പ്രമുഖ ഉൽപ്പാദകരാണ് പവിഴം ഗ്രൂപ്പ്.
തിരുവനന്തപുരത്ത് നടന്ന പുരസ്കാരദാന ചടങ്ങിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയിൽ നിന്ന് പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ.പി ആന്റണി പ്രശസ്തിപത്രവും ഫലകവും ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഊർജ്ജ സംരക്ഷണത്തിൽ മികവുപുലർത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കാനും ആദരിക്കാനും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരമാണ് അക്ഷയ ഊർജ്ജ സംരക്ഷണ പുരസ്കാരം.
Also Read: സ്ഥാപക ദിനത്തിൽ ശസ്ത്രക്രിയയ്ക്ക് ഇളവുകൾ പ്രഖ്യാപിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ
Post Your Comments