തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ ചെറുകിട ബാങ്കിംഗ് സ്ഥാപനമായ ജന സ്മോൾ ഫിനാൻസ് ബാങ്ക്. സ്ഥിര നിക്ഷേപങ്ങൾക്ക് പുറമേ, സേവിംഗ്സ് അക്കൗണ്ടുകളിലെ പലിശ നിരക്കും ഉയർത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഡിസംബർ 15 മുതൽ പ്രാബല്യത്തിലായി. ജന സ്മോൾ ഫിനാൻസ് ബാങ്കിന്റെ ആസ്ഥാനം ബെംഗളൂരുവാണ്.
7 ദിവസം മുതൽ 14 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.75 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 90 ദിവസം മുതൽ 180 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.50 ശതമാനം പലിശ ലഭിക്കുന്നതാണ്. ഒരു വർഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 7.25 ശതമാനമായാണ് ഉയർത്തിയത്.
Also Read: രണ്ടുവയസുകാരനെ ഹിപ്പൊ വിഴുങ്ങി: പിന്നാലെ അത്ഭുതകരമായ രക്ഷപ്പെടൽ
2 വർഷം മുതൽ 3 വർഷംവരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.85 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. 5 വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനവും, 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.00 ശതമാനവുമാണ് പലിശ ലഭിക്കുക.
Post Your Comments