Latest NewsKeralaEntertainment

പൃഥിരാജ്, ആന്റണി പെരുമ്പാവൂർ,​ തുടങ്ങിയവരുടെ വീട്ടിലെ ഇൻകം ടാക്സ് റെയ്ഡ്: 13 മണിക്കൂർ റെയ്‌ഡ്‌ പോലീസിനെ അറിയിക്കാതെ

പെരുമ്പാവൂര്‍: സിനിമാ നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടേയും നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജിന്റെയും അടക്കം മലയാള സിനിമ മേഖലയിലെ നടന്‍മാരുടെയും നിര്‍മ്മാതാക്കളുടെയും വീടുകളില്‍ ഇന്‍കംടാക്‌സിന്റെ വ്യാപക റെയ്ഡ്. കേരള, തമിഴ്‌നാട് ടീമുകളാണ് ആന്റണിയുടെ പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. ആറ് ടാക്‌സി കാറുകളില്‍ എത്തിയ ഉദ്യോഗസ്ഥര്‍ ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെയാണ് പരിശോധനക്കെത്തിയത്.

മാധ്യമപ്രവര്‍ത്തകരോട് പരിശോധനയെ കുറിച്ച് വിശദീകരിക്കാന്‍ തയ്യാറായില്ല. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് പൊലീസ് പറഞ്ഞു. ആറ് ടാക്സി കാറുകളിലായാണ് ഉദ്യോഗസ്ഥർ എത്തിയത്. റെയ്ഡ് വിവരം ലോക്കൽ പൊലീസിനെ അറിയിച്ചിരുന്നില്ല. പരിശോധന സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കാനും ഉദ്യോഗസ്ഥർ തയ്യാറായില്ല,​. ഗേറ്റ് അടച്ചുപൂട്ടി പുറത്ത് നിന്നുളവർക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്.

വിവിധ സംഘങ്ങളായി തിരിഞ്ഞ്​ വ്യാഴാഴ്ച രാവിലെ 7.45 ന്​ ​ഒരേ സമയം ആരംഭിച്ച റെയ്​ഡ്​ രാത്രി എട്ടോടെയാണ്​ അവസാനിച്ചത്​. ആൻറണി പെരുമ്പാവൂരിൻറെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലും ആയിരുന്നു​ റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. പരിശോധന സംബന്ധിച്ച വിവരങ്ങൾ പുറത്ത്​ വിടാൻ അധികൃതർ തയാറായിട്ടില്ല. വിവിധ ഡിജിറ്റൽ രേഖകളും, പണമിടപാട്​ രേഖകളും മറ്റും സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button