നായ കടി അപകടമാണെങ്കിൽ അതിനേക്കാൾ അപകടമാണ് പൂച്ചയുടെ കടിയും. അത് നിസാരമായി കാണരുത് എന്ന് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. നാല് വര്‍ഷം മുമ്പ് പൂച്ച വിരലില്‍ കടിച്ച 33കാരന്‍ മരണപ്പെട്ടത് വീട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ രക്തത്തില്‍ കലര്‍ന്നതാണ് മരണകാരണമായത്.
ഡെയ്‌ലി മെയില്‍ പറയുന്നതനുസരിച്ച്, ഹെന്‍റിക് ക്രീഗ്‌ബോം പ്ലെറ്റ്‌നര്‍ 2018-ല്‍ ഒരു അഭയകേന്ദ്രത്തില്‍ നിന്ന് പൂച്ചക്കുട്ടികളെ ദത്തെടുത്തു. 2018 ഓഗസ്റ്റില്‍, പൂച്ചക്കുട്ടികളില്‍ ഒന്നിനെ പരിപാലിക്കുന്നിതിനിടെ അത്, ചൂണ്ടുവിരലില്‍ കടിച്ചു. കടിയേറ്റയുടന്‍ തന്നെ ഹെന്‍റിക്കിന്‍റെ വിരലില്‍ വലിയ നീര്‍ക്കെട്ടുണ്ടായി. എന്നാല്‍ യുവാവ് അത് കാര്യമായി എടുത്തില്ല.
പിന്നീട് ദിവസങ്ങള്‍ കഴിയുന്തോറും കാര്യങ്ങള്‍ വഷളായി. വിരലിലെ നീര്‍ക്കെട്ട് വേദനയും രൂക്ഷമായി വന്നു. നിരവധി പരിശോധനകള്‍ക്ക് ശേഷം അദ്ദേഹത്തെ ഡെന്മാര്‍ക്കിലെ കോള്‍ഡിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മാസത്തിനിടെ 15 ഓളം ശസ്ത്രക്രിയകള്‍ അദ്ദേഹത്തിന് നടത്തി.
ശസ്ത്രക്രിയ കഴിഞ്ഞ് നാല് മാസം കഴിഞ്ഞിട്ടും ഹെന്‍റിക്കിന്റെ വിരലില്‍ തടിപ്പും വേദനയും ഭേദമായില്ല. ഒടുവില്‍ വിരല്‍ മുറിക്കാന്‍ തീരുമാനിച്ചു. അങ്ങനെ വിരല്‍ മുറിച്ചുമാറ്റിയിട്ടും പ്രശ്നങ്ങള്‍ അവസാനിച്ചില്ല. പൂച്ച കടിച്ചതിനെ തുടര്‍ന്നുണ്ടായ മുറിവിലൂടെ അപകടകാരികളായ ബാക്ടീരിയകള്‍ രക്തത്തില്‍ കലര്‍ന്നതാണ് പ്രശ്നമായത്.
പൂച്ചയുടെ കടിയേറ്റ മുറിവുകളില്‍ ഉണ്ടാകുന്ന അണുബാധകള്‍ക്ക് കാരണമാകുന്ന പാസ്റ്റെറല്ല മള്‍ട്ടോസിഡ എന്ന ബാക്ടീരിയയാണ് ഇവിടെ വില്ലനായത്. ചില സന്ദര്‍ഭങ്ങളില്‍, ഇത് മാരകമായേക്കാവുന്ന necrotizing fasciitis എന്നറിയപ്പെടുന്ന ഈ അപൂര്‍വ ബാക്ടീരിയ മാംസഭോജികളാണ്. ഹെന്‍റിക്കിന്റെ അപകടത്തില്‍, കടിയേറ്റ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ മുറിവ് അടഞ്ഞു, അതായത് ബാക്ടീരിയകള്‍ രക്തത്തില്‍ കലരുകയും മാംസം ഭക്ഷിക്കാന്‍ തുടങ്ങുകയും ചെയ്തു.
നാല് വര്‍ഷത്തിന് ശേഷം, ഈ വര്‍ഷം ഒക്ടോബറില്‍ ഹെന്‍റിക്ക് അന്തരിച്ചു. പൂച്ചയുടെ കടി നിസാരമായി കാണാതെ ബോധവല്‍ക്കരണം നടത്താനാണ് കുടുംബം ഇപ്പോള്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. കടിയേറ്റാല്‍ ഡോക്ടറെ കാണണമെന്ന് ഹെന്‍റിക്കിന്റെ ഭാര്യ ഡിസിരി മാധ്യമങ്ങളോട് പറഞ്ഞു. “ഓ, അത് വെറുമൊരു പൂച്ചയാണെന്ന് ചിന്തിക്കരുത്. ഒരു അവസരവും എടുക്കരുത്,’ എന്ന് ഇവർ പറയുന്നു.
Post Your Comments