CinemaLatest NewsNewsKollywood

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത പുറത്തുവിട്ട് സംവിധായകൻ ആറ്റ്ലീ

സൂപ്പർ ഹിറ്റ്‌ സൗത്ത് ഇന്ത്യൻ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ആറ്റ്ലീ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത ഇന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. പ്രിയയും ആറ്റ്ലീയും കല്യാണം കഴിഞ്ഞ് 8 വർഷങ്ങൾക്കു ശേഷം താൻ അച്ഛനാകാൻ പോകുന്നെവെന്നുള്ള സന്തോഷവാർത്തയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ഏറെ പ്രതീക്ഷയോടെ സിനിമാപ്രേക്ഷകർ കാത്തിരിക്കുന്ന ബോളിവുഡിലെ ആറ്റ്ലീയുടെ ആദ്യ ചിത്രം ഷാരൂഖ് ഖാൻ നായകനാകുന്ന ജവാൻ അടുത്ത വർഷം ജൂൺ രണ്ടിന് റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാൻ ചിലപ്പോൾ ഒരുപാട് നാളുകൾ വേണ്ടിവരുമെന്നും പക്ഷെ ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നിമിഷത്തിൽ കൂടി കടന്നു പോകുകയാണിപ്പോളെന്ന് ആറ്റ്ലീയും പ്രിയയും അറിയിച്ചു.

Read Also:- വിളപ്പില്‍ശാല ക്ഷേത്രത്തിലെ മോഷണം; പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്

തങ്ങളുടെ ഈ സന്തോഷത്തിൽ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും ആറ്റ്ലീയും പ്രിയയും അറിയിച്ചു. നീണ്ട വർഷക്കാലത്തെ പ്രണയത്തിനൊടുവിൽ 2014ലാണ് ആറ്റ്ലീ – കൃഷ്ണപ്രിയ വിവാഹം.

shortlink

Related Articles

Post Your Comments


Back to top button