ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ വിൻഡ് ഫാൾ ടാക്സ് വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ പോലുള്ള കമ്പനികൾ ഉൽപ്പാദിപ്പിക്കുന്ന ആഭ്യന്തര എണ്ണയുടെ നികുതിയാണ് കുറച്ചിരിക്കുന്നത്. ഇതോടെ, ഒരു ടണ്ണിന് 4,900 രൂപയിൽ നിന്ന് 1,700 രൂപയായാണ് കുറച്ചത്. കൂടാതെ, ഇത്തവണ ഡീസലിന്റെ കയറ്റുമതി തീരുവയും വെട്ടിച്ചുരുക്കിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ, ഡിസംബർ 16 മുതൽ പ്രാബല്യത്തിലായി.
ഡീസലിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 8 രൂപയിൽ നിന്ന് 5 രൂപയായാണ് കുറച്ചിരിക്കുന്നത്. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ വിൻഡ് ഫാൾ ടാക്സ് ലിറ്ററിന് 5 രൂപയിൽ നിന്ന് 1.5 രൂപയായും കുറച്ചു. ഓരോ രണ്ടാഴ്ച കൂടുമ്പോഴാണ് രാജ്യത്ത് വിൻഡ് ഫാൾ ടാക്സ് പരിഷ്കരിക്കുന്നത്. സാധാരണയായി ക്രൂഡോയിൽ വില ഉയരുമ്പോൾ കൂടുതൽ വിൻഡ് ഫാൾ ടാക്സ് ചുമത്താറുണ്ട്.
Also Read: ഇനി ഷോപ്പിംഗ് ആസ്വദിക്കാം വൻ വിലക്കിഴിവിൽ: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു
Post Your Comments