ദോഹ: ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്‍റീന ഫ്രാൻസിനെ നേരിടാനൊരുങ്ങുന്നത് ഹോം ജേഴ്സിയിൽ. 1986ന് ശേഷം ആദ്യമായാണ് ലോകകപ്പ് ഫൈനലിൽ അർജന്‍റീന ഹോം ജേഴ്സി അണിയുന്നത്. അവസാനം കളിച്ച രണ്ട് ഫൈനലിലും ഏവേ ജേഴ്സിയിലാണ് അർജന്‍റീന ഇറങ്ങിയത്. വെള്ളയും നീലയും വരയുള്ള ജേഴ്സി ഭാഗ്യം കൊണ്ടുവരുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
അതേസമയം, അർജന്‍റീനക്ക് ഇത് ആറാം ലോകകപ്പ് ഫൈനലാണ്. 1978ലും 1986ലും കിരീടം നേടിയ ആൽബിസെലസ്റ്റകൾ ഹോം ജേഴ്സിയിലാണ് കലാശപ്പോരിനിറങ്ങിയത്. 1986ന് ശേഷം രണ്ട് ഫൈനൽ കളിച്ചു അർജന്റീനയ്ക്ക് 1990ലും 2014ലും കിരീടം കൈയെത്തും ദൂരത്ത് നഷ്ടമായി. രണ്ട് തവണയും എതിരാളികൾ ജർമനിയായിരുന്നു.
1990ലും 2014ലും അർജന്‍റീന ഇറങ്ങിയത് എവേ ജേഴ്സിയിൽ. ഇതൊക്കെ മുൻനിർത്തിയാണ് ഹോം ജേഴ്സി ഭാഗ്യമുള്ളതാണെന്ന് ആരാധകർ വിശ്വസിക്കുന്നത്. അതേസമയം, ഫൈനലിന് മുന്നോടിയായുള്ള അര്‍ജന്‍റീനയുടെ പരിശീലന സെക്ഷൻ ഇന്നലെ ആരംഭിച്ചു. ഇന്ന് അടച്ചിട്ട സ്റ്റേഡിയത്തില്‍ ടീം പരിശീലനത്തിനറങ്ങും.
Read Also:- മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ അടുക്കളയിലുള്ള ഈ വസ്തുക്കള്‍ ഇങ്ങനെ ഉപയോഗിക്കാം…
ചൊവ്വാഴ്ത്തെ സെമി ഫൈനൽ വിജയത്തിന് ശേഷം ഒരു ദിവസം അര്‍ജന്‍റീന താരങ്ങള്‍ക്ക് പരിശീലകന്‍ സ്കലോണി വിശ്രമം അനുവദിച്ചിരുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ഇഷ്ടഭക്ഷണം കഴിക്കുകയും ചെയ്യുന്നതിന്‍റെ ചിത്രങ്ങള്‍ താരങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. സസ്പെന്‍ഷന്‍ കാരണം സെമി നഷ്ടമായ അക്യൂനയും മോണ്ടിയലും തിരിച്ചുവരുന്നതിനാല്‍ ഫൈനലിലെ ആദ്യ ഇലവനില്‍ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
Post Your Comments