Latest NewsKeralaNews

വനിത കൗൺസിലർമാർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെതിരെ നടപടിയെടുക്കണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ വനിത കൗൺസിലർമാർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി ആർ അനിലിനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അദ്ദേഹം രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ പുറത്താക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Read Also: ഡിജിറ്റൽ വൽക്കരണം ലക്ഷ്യമിട്ട് ഡെൽറ്റ കാർഗോ, ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ സഹായം പ്രയോജനപ്പെടുത്തും

സ്ത്രീകളെ അവഹേളിച്ച ഡിആർ അനിലിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യണം. മുമ്പ് ഡെപ്യൂട്ടി മേയറും വനിതാ കൗൺസിലർമാർക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയിരുന്നു. ഇടതുപക്ഷത്തിന്റെ സ്ത്രീവിരുദ്ധ സമീപനത്തിന്റെ ഉദ്ദാഹരണമാണ് തിരുവനന്തപുരം കോർപ്പറേഷനെന്നും അദ്ദേഹം പറഞ്ഞു.

മേയറുടെ നേതൃത്വത്തിൽ നടന്ന പിൻവാതിൽ നിയമനങ്ങൾക്കും അഴിമതിക്കുമെതിരെ പ്രതിഷേധിച്ച ഒൻപത് ബിജെപി കൗൺസിലർമാർക്കെതിരെ നടപടിയെടുത്തത് ജനാധിപത്യവിരുദ്ധമാണ്. സിപിഎമ്മിന്റെ ഫാസിസ്റ്റ് സമീപനമാണ് ഈ നടപടിയിലൂടെ വ്യക്തമായിരിക്കുന്നത്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയർക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. നഗരസഭ ഭരണ സമിതി പിരിച്ചുവിടുകയാണ് വേണ്ടത്. സസ്‌പെൻഷൻ നടപടികൾക്ക് മുമ്പിൽ ബിജെപി മുട്ടുമടക്കില്ല. സമരം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: യുക്രൈൻ യുദ്ധം: വ്‌ളാഡിമിർ പുട്ടിനുമായി ചർച്ച നടത്തി നരേന്ദ്രമോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button