സംസ്ഥാനത്ത് ഡിസംബർ മാസത്തിൽ ഏകദിന യാത്രാ പാക്കേജുകൾക്ക് സഞ്ചാരികളുടെ തിരക്കേറുന്നു. കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷന്റെ (ടൂർഫെഡ്) നേതൃത്വത്തിലാണ് ഏകദിന വിനോദ യാത്രകൾ സംഘടിപ്പിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും, ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ടൂർ പാക്കേജുകൾ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കാണ് യാത്രകൾ സംഘടിപ്പിക്കുന്നത്.
കൊല്ലം അഷ്ടമുടി കായൽ ടൂറിസം പാക്കേജ്, കൊച്ചി അറേബ്യൻ സീ, മൺറോതുരുത്ത്- ജഡായുപ്പാറ, തെന്മല, പൊന്മുടി, വക്കം പൊന്നിൻതുരുത്ത്, കൃഷ്ണപുരം- കുമാരകോടി, ആലപ്പുഴ ഹൗസ് ബോട്ട്, കുമരകം- പാതിരാമണൽ, ഗവി, വാഗമൺ, അഗ്രികൾച്ചർ തീം പാർക്ക്, അതിരപ്പള്ളി, ആഴിമല- ചെങ്കൽ- പൂവാർ- കോവളം, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഏകദിന യാത്രാ പാക്കേജുകളാണ് ടൂർഫെഡ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, മലബാർ മേഖലയിലുള്ള സഞ്ചാരികൾക്ക് ‘അനന്തവിസ്മയം’ എന്ന പാക്കേജും ഒരുക്കിയിട്ടുണ്ട്.
Also Read: പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് പുത്തൻ ചുവടുകളുമായി കെഫിൻ ടെക്നോളജീസ്
Post Your Comments