കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 4,990 രൂപയും പവന് 39,920 രൂപയുമായി.
ബുധനാഴ്ച പവന് 400 രൂപ ഉയർന്ന് 40,000 പിന്നിട്ടതിന് പിന്നാലെയാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്. 40,240 രൂപയായിരുന്നു ആഭ്യന്തര വിപണിയിലെ പവന്റെ വില.
Read Also :പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 73 രൂപയായി. ഇന്നലെ ഒരു രൂപ വര്‍ദ്ധിച്ചിരുന്നു. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
Post Your Comments