Latest NewsNewsBusiness

സൂചികകൾ മുന്നേറി, നേട്ടം നിലനിർത്തി ഓഹരി വിപണി

ഇന്ന് നിഫ്റ്റി റിയൽറ്റി, ഐടി, മീഡിയ സൂചികകൾ വൻ മുന്നേറ്റമാണ് കാഴ്ചവച്ചത്

ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 145 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 62,678 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 145 പോയിന്റ് നേട്ടത്തിൽ 18,660ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ, ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.59 ശതമാനവും, സ്മോൾക്യാപ് സൂചിക 0.68 ശതമാനവും മുന്നേറിയിട്ടുണ്ട്.

ഇന്ന് നിഫ്റ്റി റിയൽറ്റി, ഐടി, മീഡിയ സൂചികകൾ വൻ മുന്നേറ്റമാണ് കാഴ്ചവച്ചത്. ഈ സൂചികകൾ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഓഹരി വിപണിയിൽ ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഒഎൻജിസി, യുപിഎൽ തുടങ്ങിയവയുടെ ഓഹരികൾ 2 ശതമാനം വീതമാണ് ഉയർന്നത്. അതേസമയം, നെസ്‌ലെ ഇന്ത്യ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: ഹൈവേക്ക് സമീപം വയലില്‍ തലയില്ലാത്ത നിലയില്‍ യുവതിയുടെ മൃതദേഹം: ട്രോളി ബാഗില്‍ ശരീര ഭാഗങ്ങൾ 

shortlink

Related Articles

Post Your Comments

Related Articles


Back to top button