ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 145 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 62,678 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 145 പോയിന്റ് നേട്ടത്തിൽ 18,660ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ, ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.59 ശതമാനവും, സ്മോൾക്യാപ് സൂചിക 0.68 ശതമാനവും മുന്നേറിയിട്ടുണ്ട്.
ഇന്ന് നിഫ്റ്റി റിയൽറ്റി, ഐടി, മീഡിയ സൂചികകൾ വൻ മുന്നേറ്റമാണ് കാഴ്ചവച്ചത്. ഈ സൂചികകൾ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഓഹരി വിപണിയിൽ ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഒഎൻജിസി, യുപിഎൽ തുടങ്ങിയവയുടെ ഓഹരികൾ 2 ശതമാനം വീതമാണ് ഉയർന്നത്. അതേസമയം, നെസ്ലെ ഇന്ത്യ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: ഹൈവേക്ക് സമീപം വയലില്‍ തലയില്ലാത്ത നിലയില്‍ യുവതിയുടെ മൃതദേഹം: ട്രോളി ബാഗില്‍ ശരീര ഭാഗങ്ങൾ
Post Your Comments