
വെള്ളൂര്‍: അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ. വെള്ളൂര്‍ ഇറുമ്പയം മണലില്‍ ആകാശി (26) നെയാണ് വെള്ളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : വില്പനക്കായി സൂക്ഷിച്ചിരുന്ന 150 പൊതി കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ
കഴിഞ്ഞമാസം ആണ് കേസിനാസ്പദമായ സംഭവം. ഇയാൾ തന്റെ അയല്‍വാസിയായ യുവാവിനെ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഇയാള്‍ ഒളിവിൽ പോകുകയായിരുന്നു.
വെള്ളൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ അന്വേഷണസംഘം ഇയാളെ കര്‍ണാടകയിലെ സഹലേഷ്പുര എന്ന സ്ഥലത്തു നിന്നുമാണ് പിടികൂടിയത്. എസ്എച്ച്ഒ ശരണ്യ എസ്. ദേവന്, എസ്ഐ എം.എല്‍. വിജയപ്രസാദ്, എഎസ്ഐ കെ.ടി. രാംദാസ്, സിപിഒ പി.എം. രതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments