ടെഹ്റാൻ: ഇറാൻ ഫുട്ബോൾ താരം അമിർ നാസർ അസദാനിയെ(26) വധശിക്ഷയ്ക്ക് വിധിച്ചതായി റിപ്പോർട്ട്. കുര്‍ദിഷ് വനിതയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ നടക്കുന്ന പ്രക്ഷോഭത്തിൽ വനിതകളുടെ അവകാശത്തിനുവേണ്ടി ശബ്ദമുയർത്തിയതിനാണ് വധശിക്ഷ വിധിച്ചത്. അമിർ നാസർ അസദാനിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഫുട്ബോൾ താരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഫിഫ്പ്രോ രംഗത്തെത്തി.
ഇറാനിൽ ഈ വിഷയത്തിൽ വധശിക്ഷയ്ക്ക് വിധിക്കുന്ന മൂന്നാമത്തെയാളാണ് അസദാനി. അസദാനി വധശിക്ഷ നേരിടുന്നു എന്ന വാർത്ത ഫുട്ബോൾ ആരാധകരിൽ വലിയ ഞെട്ടലും വേദനയുമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഫുട്ബോൾ താരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഫിഫ്പ്രോ ട്വീറ്റ് ചെയ്തു.
നെതർലാൻഡ്സ് ആസ്ഥാനമായുള്ള സംഘടന, അമിർ നാസർ അസദാനിയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും വധശിക്ഷ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇറാന്റെ പ്രീമിയർ ലീഗിലും ദേശീയ യൂത്ത് ടീമിന് വേണ്ടിയും കളിച്ച ഫുട്ബോൾ താരത്തെ നവംബറിലാണ് അറസ്റ്റ് ചെയ്തത്. ഒരാൾച്ചക്കുള്ളിൽ ഇറാൻ രണ്ടുപേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
Read Also:- മമ്മൂട്ടി തന്റെ മുടിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ബോഡി ഷെയിമിങ്ങായി അനുഭവപ്പെട്ടിട്ടില്ലെന്ന് ജൂഡ് ആന്റണി
തിങ്കളാഴ്ച മജീദ്റിസ റഹ്നവർദി (23)യെന്ന യുവാവിനെ പരസ്യമായി തൂക്കിലേറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഫുട്ബോൾ താരം വധ ശിക്ഷ നേരിടുന്ന വിവരം പുറത്ത് വന്നത്. ‘ദൈവത്തിനെതിരെ കുറ്റം ചെയ്യുക’ എന്ന കുറ്റം ചുമത്തിയാണ് അസദാനി ഇറാനിയൻ പൊലീസ് അറസ്റ്റ് ചെയ്തത്.
FIFPRO is shocked and sickened by reports that professional footballer Amir Nasr-Azadani faces execution in Iran after campaigning for women’s rights and basic freedom in his country.
We stand in solidarity with Amir and call for the immediate removal of his punishment. pic.twitter.com/vPuylCS2ph
— FIFPRO (@FIFPRO) December 12, 2022
Post Your Comments