Latest NewsNewsBusiness

അഞ്ച് വർഷത്തിനുള്ളിൽ ബാങ്കുകൾ എഴുതിത്തളളിയത് കോടികളുടെ കിട്ടാക്കടം, കണക്കുകൾ അറിയാം

വായ്പ തിരിച്ചടക്കാത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്

രാജ്യത്തെ ബാങ്കുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ എഴുതിത്തള്ളിയ കിട്ടാക്കടങ്ങളുടെ കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രി നിർമല സീതാരാമൻ. കണക്കുകൾ പ്രകാരം, 10 ലക്ഷം രൂപയുടെ കിട്ടാക്കടമാണ് ബാങ്കുകൾ എഴുതിത്തള്ളിയിരിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി നാല് ശതമാനത്തോളം ഉയരുമെന്നുള്ള റേറ്റിംഗ് ഏജൻസികളുടെ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കേന്ദ്രം കണക്കുകൾ പുറത്തുവിട്ടത്.

വായ്പ തിരിച്ചടക്കാത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. വായ്പാ തിരിച്ചടവിലെ കുടിശിക തിരിച്ചുപിടിക്കുന്നതിന് സിവിൽ കേസുകൾ ഉൾപ്പെടെയുള്ള നടപടികളാണ് ബാങ്കുകൾ സ്വീകരിക്കുക. ഇതിനായി റിക്കവറി ട്രൈബ്യൂണലുകളുടെ സഹായം തേടുന്നതാണ്. അതിനാൽ, കടം എഴുതിത്തള്ളിയത് വായ്പ തിരിച്ചടക്കാത്തവർക്ക് ഗുണം ചെയ്യില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

Also Read: എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയവയാണ് കിട്ടാക്കടം ഏറ്റവും കൂടുതൽ എഴുതിത്തള്ളിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.65 ലക്ഷം കോടി രൂപയും, പഞ്ചാബ് നാഷണൽ ബാങ്ക് 59,807 കോടി രൂപയുമാണ് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ എഴുതിത്തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button