
കോഴിക്കോട്: ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു.
കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ മൂലഹള്ള ചെക് പോസ്റ്റിനടുത്ത് ഇന്നലെ രാത്രിയാണ് അപകടം. ഇവിടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ജഡത്തിനു സമീപം മറ്റ് ആനകളും നിലയുറപ്പിച്ചതോടെയാണ് ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടായത്. ആനയുടെ ജഡം മാറ്റാനുള്ള ശ്രമം നടക്കുകയാണ്.
Post Your Comments