KannurLatest NewsKeralaNattuvarthaNews

ക​ണ്ണൂ​രി​ൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി : ഓ​ട്ടോ​റി​ക്ഷ ന​ശി​പ്പി​ച്ചു

അ​യ്യ​ൻ​കു​ന്ന് പാ​ല​ത്തി​ൻ​ക​ട​വ് മേ​ഖ​ല​യിലിറങ്ങിയ ആ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു

ക​ണ്ണൂ​ർ: അ​യ്യ​ൻ​കു​ന്ന് പഞ്ചായത്തിലെ ജ​ന​വാ​സ​മേഖലയിൽ കാ​ട്ടാ​ന ഇ​റ​ങ്ങി. ആ​ക്ര​മ​ണ​കാ​രി​യാ​യ ആ​ന ഒ​രു ഓ​ട്ടോ​റി​ക്ഷ ന​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെയാണ് സംഭവം. അ​യ്യ​ൻ​കു​ന്ന് പാ​ല​ത്തി​ൻ​ക​ട​വ് മേ​ഖ​ല​യിലിറങ്ങിയ ആ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. നാ​ട്ടി​ലി​റ​ങ്ങി​യ കൊമ്പൻ ഇ​പ്പോ​ഴും പ്ര​ദേ​ശ​ത്ത് ചു​റ്റി​ത്തി​രി​യു​ക​യാ​ണ്.

Read Also : അജയ് ദേവ്‍ഗണിന്റെ ‘ദൃശ്യം 2’ ഇന്ത്യൻ ബോക്സ് ഓഫീസില്‍ 200 കോടി കടന്നു

സമാനമായി അട്ടപ്പാടി പുളിയപ്പതിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാന്റെ വിളയാട്ടം. ആക്രമണ സ്വഭാവത്തോടെ പാഞ്ഞടുത്ത കാട്ടാന ഭീതി പരത്തി. തുടർന്ന്, മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് ഷോളയൂർ ആർ.ആർ.ടി സംഘത്തിന് ഒറ്റയാനെ ജനവാസ മേഖലയിൽ നിന്ന് കാട്ടിലേക്ക് തുരത്താനായത്.

ഷോളയൂർ ഊത്തുക്കുഴിയിൽ 10 ദിവസം മുൻപ് ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഈ ആനയാണ് ഷോളയൂരിൽ നിന്ന് പുളിയപ്പതിയിലേക്ക് ഇന്നലെ എത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

രണ്ട് ദിവസം മുൻപ് തമിഴ്നാട് വനത്തിൽ നിന്നും കൊടുങ്കരപ്പള്ളം പുഴ മുറിച്ച് കടന്ന് ഒറ്റയാൻ പുളിയപ്പതിയിലെത്തിയിരുന്നു. ഈ ഒറ്റയാനെ അഗളി ആർ.ആർ.ടിയെത്തി വനത്തിലേക്ക് ഓടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button