ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. രണ്ട് ദിവസത്തെ നഷ്ടത്തിനുശേഷമാണ് വിപണി ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചത്. സെൻസെക്സ് 403 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 62,533ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 11 പോയിന്റ് നേട്ടത്തിൽ 18,608ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ, ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.25 ശതമാനവും, സ്മോൾക്യാപ് സൂചിക 0.4 ശതമാനവും നേട്ടമുണ്ടാക്കി.
ബജാജ് ഫിൻസെർവ്, അൾട്രാടെക് സിമന്റ്, ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടെക് എം, എം ആൻഡ് എം, ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികളാണ് ഇന്ന് സെൻസെക്സിൽ നേട്ടമുണ്ടാക്കിയത്. അതേസമയം, മാരുതി സുസുക്കി, ടാറ്റാ സ്റ്റീൽ, ടൈറ്റൻ, നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: തവാങ്ങിൽ ഇന്ത്യൻ സൈന്യം നിയമവിരുദ്ധമായി അതിർത്തി കടന്നു: ആരോപണവുമായി ചൈന
Post Your Comments