മൈഗ്രേന് അഥവാ കൊടിഞ്ഞി എന്ന രോഗം അനുഭവിച്ചവര്‍ക്ക് മാത്രം മനസ്സിലാകുന്ന ഒന്നാണ്. കാണുന്നവര്‍ക്ക് രോഗിയില്‍ ഒരു മാറ്റവും കാണാന്‍ കഴിയില്ല. എന്താണ് അനുഭവം എന്ന് പകര്‍ന്നു കൊടുക്കാന്‍ പറ്റാത്ത അവസ്ഥ. ഭക്ഷണരീതികളും ജീവിതചര്യകളും ഒരു പരിധിവരെ മൈഗ്രേന് വരാന്‍ കാരണമാകുന്നുണ്ട്. ചില ആഹാരങ്ങള്‍ ഉപേക്ഷിക്കുകയും ചിലത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ ഒരു പരിധിവരെ കൊടിഞ്ഞിയെ നിയന്ത്രിച്ചു നിര്‍ത്താം.
Read Also : ‘അധികാരികളുടെ വളിച്ച ഫലിതങ്ങളെ നോക്കി കൂവിയിട്ടുള്ള മഹാവിദൂഷക പരമ്പരയിലെ വർത്തമാനകാല കണ്ണിയാണ് ഇന്ദ്രൻസ്’
യീസ്റ്റ് ചേര്‍ത്തതും പുളിപ്പിച്ചതുമായ ബ്രെഡ്, കേക്ക്, പിസ, പൊട്ടറ്റോ ചിപ്സ്, പ്രിസര്‍വ് ചെയ്ത നട്സ്, ചായ കോഫി സംസ്കരിച്ച മാംസാഹാരങ്ങള്‍, സോസേജ്, ടിന്നിലടച്ച മത്സ്യമാസാദികള്‍ എന്നിവ ഉപേക്ഷിക്കേണ്ട ഭക്ഷണസാധനങ്ങളില്‍ ഉള്‍പ്പെടും.
മദ്യം മൈഗ്രേന് കാരണമാകാറുണ്ട്. വൈന്‍, ബിയര്‍ തുടങ്ങി എല്ലാ മദ്യങ്ങളും ഉപേക്ഷിക്കേണ്ട സാധനങ്ങളില്‍ പെട്ടവ തന്നെയാണ്. മൈഗ്രേന്റെ കാഠിന്യം കുറയ്ക്കാനും വരുന്നതിന്റെ ഇടവേള കൂട്ടാനും ചില ഭക്ഷണ സാധനങ്ങള്‍ സഹായിക്കും. ബീ കോപ്ലംക്സ് അടങ്ങിയ മുഴുധാന്യങ്ങള്‍, ഇലക്കറികള്‍, മുട്ട, തൈര് എന്നിവ മഗ്നീഷ്യം അടങ്ങിയ ഇലക്കറികള്‍, ഓട്സ്, ബദാം, നിലക്കടല, വാഴപ്പഴം മുതലായവ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ നെയ്യുള്ള മത്സ്യം, ഒലിവ് എണ്ണ, സോയാബീന്‍ തുടങ്ങിയവ. ധാരാളം വെള്ളം കുടിക്കുക, നിര്‍ജലീകരണം മൈഗ്രേനു കാരണമാകും. രക്തത്തിലെ ഗ്ലൂക്കോസ് നില കുറയാതെ കൃത്യസമയത്ത് ആഹാരം കഴിക്കുക.
Post Your Comments