Latest NewsKeralaNews

രണ്ടാം വിള നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം: സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2022-23 രണ്ടാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ ഡിസംബർ 15 മുതൽ ആരംഭിക്കും. സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടലിലാണ് (www.supplycopaddy.in) കർഷകർ രജിസ്റ്റർ ചെയ്യേണ്ടത്.

Read Also: ഇന്ത്യയിൽ പുതുവത്സരം ആഘോഷിക്കൂ: അവിസ്മരണീയമായ അനുഭവത്തിനായി സന്ദർശിക്കാനുള്ള മികച്ച സ്ഥലങ്ങൾ ഇവയാണ്

നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ പൂർണമായും അംഗീകരിച്ചുകൊണ്ടുവേണം കർഷകർ നെല്ല് സംഭരണത്തിനായി രജിസ്റ്റർ ചെയ്യുന്നത്. ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും വെബ്സൈറ്റിൽ ലഭ്യമാണ്.

Read Also: ‘ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്’: മന്ത്രി വിഎൻ വാസവന്റെ പരാമർശത്തിൽ പ്രതികരിച്ച് ഇന്ദ്രൻസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button