തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രണ്ട് കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകളാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ഡിസംബർ 13 മുതൽ പ്രാബല്യത്തിലായി.
7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 46 ദിവസം മുതൽ 179 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.5 ശതമാനവും 180 ദിവസം മുതൽ 210 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.25 ശതമാനം പലിശയുമാണ് ലഭിക്കുന്നത്. 211 ദിവസം മുതൽ 1 വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.50 ശതമാനം മുതൽ 5.75 ശതമാനം വരെയാണ് പലിശ നിരക്ക്.
Also Read: പുളിച്ചു തികട്ടൽ തടയാൻ ചെയ്യേണ്ടത്
1 വർഷം മുതൽ 2 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.10 ശതമാനം മുതൽ 6.75 ശതമാനം വരെയും, 2 വർഷം മുതൽ 3 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനം മുതൽ 6.75 ശതമാനം വരെയുമാണ് പലിശ നിരക്ക്. 3 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.10 ശതമാനം മുതൽ 6.25 ശതമാനം വരെ പലിശ ലഭിക്കുന്നതാണ്. 5 വർഷത്തിനും 10 വർഷത്തിനും ഇടയിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്കും 6.25 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.
Post Your Comments