ബെയ്‌ജിങ്: അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യൻ സൈന്യം നിയമവിരുദ്ധമായി അതിർത്തി കടന്നതായി ചൈനയുടെ വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഇന്ത്യയുമായുള്ള അതിർത്തിയിലെ സ്ഥിതി സുസ്ഥിരമാണെന്ന് രാജ്യം അവകാശപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഇത്.
ചൈന-ഇന്ത്യ അതിർത്തി സ്ഥിതി മൊത്തത്തിൽ സുസ്ഥിരമാണെന്ന് ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ സംഘർഷത്തിന് ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ അതിർത്തി പ്രശ്‌നത്തിൽ ഇരുപക്ഷവും തടസ്സമില്ലാത്ത സംഭാഷണം നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, നിരക്കുകൾ വർദ്ധിപ്പിച്ച് എസ്ബിഐ
ഡിസംബർ 9നാണ് അരുണാചൽ പ്രദേശിലെ തവാങ് സെക്ടറിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യൻ, ചൈന സൈനികർ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഇരുവിഭാഗത്തിനും പരിക്കേറ്റു. തവാങ് സെക്ടറിൽ 200ലധികം ചൈനീസ് സൈനികർ കൂറ്റൻ വടികളുമായി ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുകയായിരുന്നു.
ഇക്കാര്യം ഇന്ത്യൻ സൈന്യം സ്ഥിരീകച്ചിരുന്നു. ആറ് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റതായും ഇവരെ ഗുവാഹത്തിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചിരുന്നു. സൈനികരുടെ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments