പുതിയ ഏറ്റെടുക്കൽ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് ദിൽമിയ ഭാരത്. റിപ്പോർട്ടുകൾ പ്രകാരം, ജയപ്രകാശ് അസോസിയേറ്റ്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന സിമന്റ് കമ്പനി, ക്ലിങ്കർ പ്ലാന്റ്, താപവൈദ്യുത നിലയം എന്നിവയാണ് ഏറ്റെടുക്കാനൊരുങ്ങുന്നത്. 5,666 കോടി രൂപയാണ് ഇടപാട് മൂല്യമായി കണക്കാക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ സിമന്റ് കമ്പനിയായ ദാൽമിയ സിമന്റിന്റെ നിർമ്മാണ ശേഷി 35.9 മെട്രിക് ടണ്ണാണ്. ജയ്പീ സിമന്റ്സിന്റെ ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്നതോടെ കമ്പനിയുടെ ആകെ നിർമ്മാണ ശേഷി 46.4 മെട്രിക് ടണ്ണായി ഉയരും. നിലവിൽ, സിമന്റ് ഉൽപ്പാദന രംഗത്ത് അൾട്രാടെക്, അദാനി സിമന്റ്സ്, ശ്രീ സിമന്റ്സ് എന്നിവയ്ക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ.
ജയ്പീ സിമന്റ്സിനെ ഏറ്റെടുക്കുന്നതോടെ ഭാവിയിൽ ശ്രീ സിമന്റ്സിനെ മറികടക്കാനുള്ള അവസരമാണ് ദാൽമിയ സിമന്റ്സിന് ലഭിക്കുക. ശ്രീ സിമന്റ്സിന്റെ നിർമ്മാണ ശേഷി 47.4 മെട്രിക് ടണ്ണാണ്. അതേസമയം, ജയ്പീ സിമന്റ്സിലൂടെ സെൻട്രൽ ഇന്ത്യയിൽ സാന്നിധ്യം വർദ്ധിപ്പിക്കാനും ദാൽമിയ ലക്ഷ്യമിടുന്നുണ്ട്.
Post Your Comments