Latest NewsKeralaNews

കേരളത്തിലെ സ്‌കൂളിലെ ആദ്യത്തെ ശീതികരിച്ച റൈഫിൾ/ പിസ്റ്റൾ ഷൂട്ടിങ് റേഞ്ച് പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളിലെ ആദ്യത്തെ ശീതികരിച്ച റൈഫിൾ/ പിസ്റ്റൾ ഷൂട്ടിങ് റേഞ്ച് വട്ടിയൂർകാവിലുള്ള സരസ്വതി വിദ്യാലയത്തിൽ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം റൈഫിൾ അസോസിയേഷന്റെ പിന്തുണയോട് കൂടിയാണ് ഷൂട്ടിങ് റേഞ്ച് പ്രവർത്തനം ആരംഭിച്ചത്. സിനിമാ താരം ബാബു ആന്റണിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

Read Also: ഗുജറാത്തിന് ലഭിച്ചിരിക്കുന്നത് ഏറ്റവും കരുത്തുറ്റ ടീമിനെ: ഭൂപേന്ദ്ര പട്ടേലിനേ പ്രശംസിച്ച് പ്രധാനമന്ത്രി

സരസ്വതി വിദ്യാലയം വൈസ് ചെയർപേഴ്‌സൺ ദേവി മോഹൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം റൈഫിൾ അസോസിയേഷൻ ഭാരവാഹികളായ ജോർജ് സെബാസ്റ്റ്യൻ, എസ് എൻ രഘുചന്ദ്രൻ നായർ, എം എസ് കുമാർ, എബി ജോർജ്, വി വി വിനോദ് കുമാർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു.

കേരളത്തിൽ ഇന്നുള്ളതിൽ വച്ച് ഏറ്റവും നല്ല ഷൂട്ടിങ് റേഞ്ച് ആണ് സരസ്വതി വിദ്യാലയത്തിൽ ഉള്ളതെന്ന് തിരുവനന്തപുരം റൈഫിൾ അസോസിയേഷൻ സെക്രട്ടറി മനോജ് ടി വ്യക്തമാക്കി. സ്‌കൂൾ സമയത്ത് സ്‌കൂളിലെ കുട്ടികൾക്കായി ഷൂട്ടിങ് ക്ലാസുകൾ നടത്തുകയും സ്‌കൂൾ സമയത്തിന് ശേഷം പുറത്ത് നിന്നുള്ള ഷൂട്ടിങ് മോഹികൾക്കായി ക്ലാസുകൾ നടത്തുകയും ചെയ്യുമെന്ന് സരസ്വതി വിദ്യാലയം സ്‌കൂളിന്റെ ചെയർമാൻ രാജ്‌മോഹൻ പറഞ്ഞു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ 10 നാഷണൽ ഷൂട്ടേഴ്‌സിനെ ഉണ്ടാക്കിയെടുക്കാനായി ഈ ഷൂട്ടിങ് റേഞ്ചിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

Read Also: ‘സാസംകാരിക മന്ത്രിയും അയാളുടെ വിവരക്കേടും.. എല്ലാ ജനതയും അവർക്ക് അർഹതപ്പെട്ടതെ തിരഞ്ഞെടുക്കാറുള്ളു’

shortlink

Related Articles

Post Your Comments

Related Articles


Back to top button