ഏറ്റുമാനൂർ: അതിരമ്പുഴയിൽ പ്രവാസി വ്യവസായി നടത്തുന്ന റസ്റ്ററന്റിൽ ആക്രമണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. അതിരമ്പുഴ കോട്ടമുറി പ്രിയദർശിനി കോളനി പേമലമുകളേൽ വിഷ്ണു യോഗേഷ് (ചാമി-22), കോട്ടമുറി കുഴിപറമ്പിൽ എം. ആഷിക് (25) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : ടിങ്കർ ഹബ് ഫൗണ്ടേഷന് ഒരു കോടി രൂപയുടെ ഫണ്ട് ലഭിച്ചു, വിശദാംശങ്ങൾ ഇങ്ങനെ
കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം. അതിരമ്പുഴ മുണ്ടുവേലിപ്പടിക്കു സമീപം റസ്റ്ററന്റും കള്ളുഷാപ്പുമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ മാരകായുധങ്ങളുമായെത്തി യുവാക്കൾ ആക്രമണം നടത്തുകയായിരുന്നു. സ്ഥാപന ഉടമ ജോർജ് വർഗീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments