തിരുവനന്തപുരം: രാജ്ഭവനില്‍ നടക്കുന്ന ‘ക്രിസ്മസ് വിരുന്ന്’ പരിപാടിയിലേക്ക് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ക്ഷണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരും രാജ്ഭവനും തമ്മില്‍ തുടരുന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ഗവര്‍ണര്‍ ക്ഷണിച്ചിരിക്കുന്നത്. ഈ മാസം 14 നാണ് പരിപാടി. കഴിഞ്ഞ തവണ ക്ഷണം മത മേലാധ്യക്ഷന്മാര്‍ക്ക് മാത്രമായിരുന്നു. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ നിയമസഭ പാസാക്കുന്നത് ഈ മാസം 13 നാണ്. ഇതിന് തൊട്ടടുത്ത ദിവസമാണ് രാജ്ഭവനിലെ ക്രിസ്മസ് വിരുന്ന്.
പ്രധാനപ്പെട്ട ആഘോഷ പരിപാടികള്‍ നടക്കുമ്പോള്‍ ഇത്തരം വിരുന്ന് രാജ്ഭവനിലും മറ്റും സംഘടിപ്പിക്കാറുണ്ട്. പോര് നടക്കുമ്പോള്‍ ഓണം വാരാഘോഷത്തിന്റെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുന്ന പതിവില്‍ നിന്ന് ഗവര്‍ണറെ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഈ എതിര്‍പ്പ് നില്‍ക്കുന്ന സാഹചര്യത്തിലാണ് വിരുന്നിലേക്ക് ഗവര്‍ണര്‍ സര്‍ക്കാരിനെ ക്ഷണിച്ചിരിക്കുന്നത്.
Post Your Comments