മസ്‌കത്ത്: പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി മസ്‌കത്ത് നഗരസഭ. പൊതു ഇടങ്ങളിൽ തുപ്പുന്നത് പ്രാദേശിക നിയമങ്ങളുടെ ലംഘനമാണെന്ന് മസ്‌കത്ത് നഗരസഭ വ്യക്തമാക്കി.
Read Also: പതിനേഴും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മാതാവും സുഹൃത്തും അറസ്റ്റിൽ
ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മസ്‌കത്ത് മുൻസിപ്പാലിറ്റി അറിയിച്ചു. പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് 20 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.
പരിസ്ഥിതി മലിനമാക്കുന്നതും, പരിസര ശുചിത്വം ഹനിക്കുന്നതുമായ ഇത്തരം പ്രവർത്തികൾ തടയാൻ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
Post Your Comments