Latest NewsNewsBusiness

എടയാർ സിങ്ക് ലിമിറ്റഡ്: ലോജിസ്റ്റിക്സ് ഹബ്ബും പാർക്കും ഉടൻ സ്ഥാപിക്കും

25 ചതുരശ്രയടിയിലാണ് കെട്ടിടങ്ങൾ നിർമ്മിക്കുന്നത്

എടയാർ സിങ്ക് ലിമിറ്റഡ് കമ്പനിയുടെ ആഭിമുഖ്യത്തിൽ ലോജിസ്റ്റിക്സ് ഹബ്ബും പാർക്കും സ്ഥാപിക്കാനൊരുങ്ങുന്നു. 108 ഏക്കർ സ്ഥലത്ത് വിവിധ വ്യവസായ ആവശ്യങ്ങൾക്കായാണ് ക്ലസ്റ്റർ അടിസ്ഥാനത്തിൽ പാർക്കും ലോജിസ്റ്റിക്സ് ഹബ്ബും നിർമ്മിക്കുന്നത്. ‘ഫോർച്യൂൺ ഗ്രൗണ്ട്’ എന്നാണ് ഈ പദ്ധതിയുടെ പേര്. ഗൾഫിലെ പ്രമുഖ മലയാളി വ്യവസായ ഗ്രൂപ്പായ ഫോർച്യൂൺ ആണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

25 ചതുരശ്രയടിയിലാണ് കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. 2026 ഓടെ പദ്ധതി പൂർത്തീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ, നൂറോളം സംരംഭകരുടെ വകയായി 2,500 കോടിയുടെ നിക്ഷേപവും 6,000 തൊഴിലവസരങ്ങളും ലഭിക്കുമെന്നാണ് വിലയിരുത്തൽ. പ്രധാനമായും ഫാർമ, ഭക്ഷ്യ സംസ്കരണ, സമുദ്രോൽപ്പന്ന ക്ലസ്റ്ററുകളാണ് ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി കെട്ടിടങ്ങൾ വിവിധ സോണുകളാക്കി തിരിക്കും. കൂടാതെ, ബിസിനസ് സെന്റർ, മെഡിക്കൽ സെന്റർ, കൺവെൻഷൻ സെന്റർ എന്നീ സൗകര്യങ്ങളും ഉൾപ്പെടുത്തുന്നതാണ്.

Also Read: ഖത്തറിൽ നിന്നുള്ള എൻട്രി പെർമിറ്റ് ഇല്ലാത്ത സ്വകാര്യ വാഹനങ്ങളെ അതിർത്തികളിൽ നിന്ന് തിരിച്ചയക്കും: സൗദി അറേബ്യ

shortlink

Post Your Comments


Back to top button