പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് തുമ്മൽ. കാലാവസ്ഥ മാറ്റം, അലർജി, ജലദോഷം എന്നിവ പലപ്പോഴും തുമ്മലിന് കാരണമാകാറുണ്ട്. നിർത്താതെയുള്ള തുമ്മൽ പലപ്പോഴും അസഹനീയമാണ്. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കൈകളെക്കുറിച്ച് പരിചയപ്പെടാം.
ഇഞ്ചിയും തുളസിയും ചേർത്തുള്ള മിശ്രിതം തുമ്മൽ ശമിപ്പിക്കാൻ വളരെ നല്ലതാണ്. ഇവ രണ്ടും നന്നായി തിളപ്പിച്ചതിനുശേഷമോ ചായയിൽ ചേർത്തോ കുടിക്കാവുന്നതാണ്. അടുത്ത മാർഗ്ഗങ്ങളിൽ ഒന്നാണ് കറുത്ത ഏലയ്ക്ക ചവയ്ക്കുക. ഇത് ചവയ്ച്ചാൽ തുമ്മലിൽ നിന്നും ആശ്വാസം ലഭിക്കും.
തുമ്മലിന് വളരെ ഫലപ്രദമായ മറ്റൊരു മാർഗ്ഗമാണ് തേൻ. അൽപം തേൻ എടുത്തതിനുശേഷം ചായയിലോ ചെറുചൂടുവെള്ളത്തിലോ ചേർത്ത് കുടിച്ചാൽ തുമ്മലിൽ നിന്നും രക്ഷ നേടാൻ സാധിക്കും. ചെറുചൂടൂളള പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നതും തുമ്മൽ നിർത്താൻ സഹായിക്കും.
Post Your Comments