ഉപയോക്താക്കളുടെ പരാതികൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ ക്രോം. റിപ്പോർട്ടുകൾ പ്രകാരം, ലാപ്ടോപ്പിൽ ഗൂഗിൾ ക്രോം പ്രവർത്തിപ്പിക്കാൻ അധിക മെമ്മറി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു ഉപയോക്താക്കൾ ഉന്നയിച്ച പരാതി. എന്നാൽ, ഇത്തരത്തിലുള്ള പരാതികൾക്ക് പരിഹാരമായി പുതിയ അപ്ഡേറ്റുമായാണ് ഗൂഗിൾ ക്രോം എത്തിയിരിക്കുന്നത്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ഇത്തവണ മെമ്മറിയും എനർജിയും സേവ് ചെയ്യാൻ സഹായിക്കുന്ന അപ്ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. മെമ്മറി സേവർ ഓണായിരിക്കുമ്പോൾ, നിഷ്ക്രിയമായിരിക്കുന്ന ടാബുകളിൽ നിന്ന് ക്രോം മെമ്മറി സ്വതന്ത്രമാവുകയും, ഇത് ഉപകരണങ്ങളുടെ പെർഫോമൻസ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രധാനമായും വീഡിയോ എഡിറ്റിംഗ് ടൂളുകൾ, ഗെയിമുകൾ എന്നിവ ഉപയോഗിക്കുമ്പോഴാണ് ഈ ഫീച്ചർ ഉപകാരപ്രദമാകുക.
ക്രോമിന്റെ ബാറ്ററി ഉപയോഗവും പുതിയ അപ്ഡേറ്റിലൂടെ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ബാറ്ററി 20 ശതമാനത്തിൽ താഴുമ്പോൾ അവ സ്വയം തന്നെ കിക്ക് ഇൻ ചെയ്യുകയും, അതിനുശേഷം അനിമേഷൻ, വീഡിയോ എന്നിവ അടങ്ങിയ വെബ്സൈറ്റുകളുടെ ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റിയും വിഷ്വൽ ഇഫക്റ്റും പരിമിതപ്പെടുത്തുന്നതാണ്. ഈ ഫീച്ചറുകൾ ഘട്ടം ഘട്ടമായാണ് ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങുകയെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
Post Your Comments