ദോഹ: ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി ക്രൊയേഷ്യ സെമിയിൽ. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. ഗോളി ഡൊമിനിക് ലിവാകോവിച്ചിന്റെയും മധ്യനിര എഞ്ചിന് ലൂക്കാ മോഡ്രിച്ചിന്റേയും കരുത്തിലാണ് ക്രൊയേഷ്യ സെമി ബർത്തുറപ്പിച്ചത്.
ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടറിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. 45 മിനിറ്റുകളിലും ഒരു മിനുറ്റ് ഇഞ്ചുറിടൈമിലും ഇരു ടീമുകള്‍ക്കും വല ചലിപ്പിക്കാനായില്ല. രണ്ടാം പകുതി ബ്രസീലിയന്‍ ആക്രമണത്തോടെയാണ് തുടങ്ങിയത്. 66-ാം മിനിറ്റില്‍ പക്വേറ്റയുടെ ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി.
76-ാം മിനിറ്റില്‍ റോഡ്രിഗോയുടെ മുന്നേറ്റം ഗോളിലേക്ക് വഴിതിരിച്ചുവിടാന്‍ നെയ്മര്‍ ശ്രമിച്ചപ്പോള്‍ ഗോളി വിലങ്ങുതടിയായി. 80-ാം മിനിറ്റില്‍ പക്വേറ്റയുടെ ഷോട്ടും ഗോളിയില്‍ അവസാനിച്ചു. 90 മിനിറ്റിലും നാല് മിനിറ്റ് ഇഞ്ചുറി സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ വന്നതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.
106-ാം മിനിറ്റിൽ ലൂകസ് പക്വറ്റയുടെ അസിസ്റ്റിൽ നിന്നാണ് നെയ്മർ നിർണായക ഗോൾ നേടിയത്. എന്നാൽ, ലീഡെടുത്ത ബ്രസീലിനെതിരെ, രണ്ടാം പകുതിയിലാണ് ക്രൊയേഷ്യ തിരിച്ചടിച്ചത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ പകരക്കാരൻ താരം ബ്രൂണോ പെട്കോവിച്ചാണ് ക്രൊയേഷ്യയ്ക്കായി ഗോൾ മടക്കിയത്.
ഇതോടെ, ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിലെത്തി. മത്സരം അവസാനിക്കാൻ മൂന്ന് മിനിറ്റ് ബാക്കി നിൽക്കെയാണ് ക്രൊയേഷ്യ സമിനില ഗോൾ നേടിയത്. പെനാൽട്ടി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയാണ് ആദ്യ കിക്കെടുത്തത്. നിക്കോളാസ് വ്ളാസിച് പന്ത് കൂളായി വലയിലാക്കി. റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോളി തടുത്തു. പിന്നീട് നികോള വ്ളാസിചും ഗോൾ നേടി. മാര്‍ക്വീഞ്ഞോസിന്റെ നിർണായക കിക്ക് ബാറിൽ തട്ടി പുറത്തേക്ക് പോയതോടെ ക്രൊയേഷ്യ സെമിയിലേക്ക് മാർച്ച് ചെയ്തു.
Post Your Comments