തിരുവനന്തപുരം: യുവജനങ്ങൾ നയിക്കുന്ന വികസനമെന്ന കേന്ദ്ര ഗവണ്മെന്റ് വീക്ഷണത്തിന്റെ കാതലാണ് സംരഭകത്വത്തിനായി നൽകുന്ന പ്രോത്സാഹനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ വാർഷികദിനാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
സ്റ്റാർട്ട് അപ്പ് ഇന്ത്യ, സ്റ്റാൻഡ് അപ്പ് ഇന്ത്യ, പി എം മുദ്ര യോജന തുടങ്ങിയ പദ്ധതികളിലൂടെ യുവജനങ്ങളിലേയും വനിതകളിലെയും സംരഭകത്വം പ്രോത്സാഹിപ്പിച്ചത് ആ വീക്ഷണത്തിന്റെ ഭാഗമാണ്. ഇന്ത്യയിൽ നിന്നുള്ള സ്റ്റാർട്ട് അപ്പുകൾക്ക് സുഗമമായി മറ്റ് രാജ്യങ്ങളിൽ എത്തിപ്പെടാനും രാജ്യത്തെ സന്ദേശവാഹകരാകാനും കഴിയും. ഡ്രോൺ നിയമങ്ങളായാലും പുതിയ ബഹിരകാശ നയമായാലും ഗവർണമെന്റിന്റെ മുൻഗണന നൂതനാശയങ്ങൾക്കും കഴിയുന്നത്ര യുവജനങ്ങൾക്ക് അവസരങ്ങൾ നൽകുന്നതിനുമാണ്. സ്റ്റാർട്ട് അപ്പ് ഇന്ത്യ യജ്ഞത്തിന്റെ ഭാഗമായി ഉണ്ടായ ആവാസവ്യവസ്ഥയുടെ ഏറ്റവും വലിയ ഗുണഭേദാക്താക്കൾ യുവജനങ്ങളാണ്. ഇന്ന് ആഗോളതലത്തിലെ യൂണികോൺ കമ്പനികളിൽ 10% ഇന്ത്യയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാവി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണത്തിനും വികസനത്തിനുമുള്ള നിക്ഷേപങ്ങൾക്കാണ് ഗവൺമെന്റിന്റെ മുൻഗണന.. സംരഭകത്വം ശാക്തീകരണത്തിനുള്ള ഒരു മാർഗ്ഗമാകുന്നത് കേന്ദ്ര ഗവർണമെന്റിന്റെ ആത്മനിർഭർ ഭാരത് എന്ന വീക്ഷണത്തിന് അടിവരയിടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments