Latest NewsCinemaNewsKollywood

നയൻതാരയുടെ ഹൊറർ ചിത്രം ‘കണക്ട്’ ട്രെയിലർ പുറത്ത്

നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘കണക്ട്’. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. അശ്വിൻ ശരവണൻ സംവിധാനം ചെയ്യുന്ന ‘കണക്ട്’ ഹൊറർ ത്രില്ലർ ജേണറിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ്.

അനുപം ഖേര്‍, സത്യരാജ്, വിനയ് റായ്, ഹനിയ നഫീസ, മാല പാർവ്വതി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് ‘കണക്റ്റ്’ നിര്‍മിക്കുന്നത്. ചിത്രം ഡിസംബർ 22ന് പ്രദർശനത്തിനെത്തും.

Read Also:- പ്രമേഹനിയന്ത്രണത്തിന് വീട്ടില്‍ പതിവായി ഉപയോഗിക്കുന്ന ചില ചേരുവകള്‍ പരീക്ഷിക്കാം…

നയൻതാര നായികയായ ‘മായ’ എന്ന ചിത്രത്തിലൂടെയാണ് അശ്വിൻ ശരവണന്റെ സംവിധാന അരങ്ങേറ്റം. തപ്‍സിയെ നായികയാക്കിയിട്ടുള്ള ചിത്രമായ ‘ഗെയിം ഓവറും’ അശ്വിൻ ശരവണിന്റേതായി റിലീസിനെത്തിയിരുന്നു. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രങ്ങളാണ് മായ’യും ‘ഗെയിം ഓവറും’.

shortlink

Related Articles

Post Your Comments

Related Articles


Back to top button