MollywoodLatest NewsNewsEntertainment

സുരാജ് വെഞ്ഞാറമൂടിന്റെ ‘എന്നാലും എന്റെ അളിയാ’ റിലീസിനൊരുങ്ങുന്നു

സുരാജ് വെഞ്ഞാറമൂട്‌ നായകനാകുന്ന പുതിയ ചിത്രമാണ് ‘എന്നാലും എന്റെ അളിയാ’. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി ആറിന് ‘എന്നാലും എന്റെ അളിയാ’ തിയേറ്ററുകളിലെത്തും. ‘ലവ് ജിഹാദ് ‘ എന്നായിരുന്നു ആദ്യം ചിത്രത്തിന്റെ പേര് നിശ്ചയിച്ചിരുന്നത്. പിന്നീട് സമൂഹ മാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. ‘ലൂക്ക ചുപ്പി’ എന്ന ചിത്രത്തിന് ശേഷം ബാഷ് മൊഹമ്മദ് സംവിധാനം ചെയുന്ന ചിത്രമാണിത്.

മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. സന്തോഷ് കൃഷ്‍ണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാര്‍ അറയ്ക്കലും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാകുന്നു. എ‍ഡിറ്റിംഗ് മനോജ്.

സംഗീതം വില്യം ഫ്രാൻസിസ് ഷാൻ റഹ്‍മാൻ. പാർത്ഥനാണ് അസോസിയേറ്റ് ഡയറക്ടർ. സൗണ്ട് ഡിസൈൻ- ശ്രീജേഷ് നായർ, ഗണേഷ് മാരാര്‍ എന്നിവരുമാണ്. ഗാനരചന-ഹരിനാരായണൻ, പ്രൊഡക്ഷൻ ഡിസൈനർ- അജി കുട്ടിയാണി, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, കോസ്റ്റിയൂം- ഇർഷാദ് ചെറുകുന്ന്.

Read Also:- ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മ്മിച്ചത് മൃഗസംരക്ഷണ വകുപ്പിന്‍റെ പദ്ധതി മുഖേനയല്ല: മന്ത്രി ചിഞ്ചുറാണി

മേക്കപ്പ്-സജി കാട്ടാക്കട, അഡ്‍മിനിസ്‌ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ്- ബബിൻ ബാബു, വിഎഫ്എക്‌സ്- കോക്കനട്ട് ബെഞ്ച്, മാർക്കറ്റിങ്- ബിനു ബ്രിങ് ഫോർത്ത്, പിആർഒ വാഴൂർ ജോസ്, സ്റ്റിൽ- പ്രേംലാൽ, വിതരണം- മാജിക് ഫ്രയിംസ് ഫിലിംസ്, മാർക്കറ്റിങ് ഏജൻസി- ഒബ്സ്ക്യൂറ, ഡിസൈൻ- ഓൾഡ് മങ്ക് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button